"ഒരു പ്രവചനം യഥാര്‍ഥത്തില്‍ പ്രവചനമായി പരിഗണിക്കപ്പെടണമെങ്കില്‍ അതിനു മുന്‍കൂട്ടി പറഞ്ഞതൊക്കെയും സംഭവിക്കണം.ഒരു പ്രവചനത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പരാചയപ്പെട്ടാല്‍ അത് പരാജയാധീനമായ മനുഷ്യമനസ്സില്‍ നിന്നുളവായതാണ്. ദൈവത്തില്‍ നിന്നുള്ളതല്ല. ബൈബിള്‍ നിര്‍ദ്ദേശിക്കുന്ന പരിശോദനാക്രമം ഇതാണ്. ഈ നിലവാരത്തില്‍ നിലയുറപ്പിച്ചു നാം നിരീക്ഷിക്കുമ്പോള്‍ ബൈബിള്‍ പൂര്‍ണ്ണമായും വിശ്വസനീയം എന്നു മനസ്സിലാകും".(സമ്പൂര്‍ണ്ണ ദൈവശാസ്ത്രം, പേജ്-89)
ബൈബിളിലെ ദൈവികവാക്യങ്ങളും പ്രവാചകന്മാരുടെ പ്രവചനങ്ങളും യാഥാര്‍ഥ്യമാവുകയും പുലരുകയും ചെയ്യും എന്ന് വിശ്വസിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. കാരണം അതില്‍ ദൈവിക വാക്യങ്ങളും വെളിച്ചവുമുണ്ടെന്നതിന് ഖുര്‍ആന്‍ ത്‌ന്നെ സാക്ഷിയാണ്. എന്നാല്‍ അതിന് വിരുദ്ധമായ ചില പ്രതാവനകളും പ്രവചനങ്ങളും ബൈബിളില്‍ കാണാം. അതൊരിക്കലും ദൈവികപ്രവചനത്തില്‍ സംഭവിച്ച അബന്ധമല്ല. മറിച്ച് പില്‍ക്കാലത്ത് പുരോഹിതര്‍ കടത്തിച്ചേര്‍ത്ത വാക്യങ്ങളിലുള്ള സ്വാഭാവികമായുണ്ടാവുന്ന മാനുഷികാബന്ധങ്ങള്‍ മാത്രമാണ് എന്നതാണ് ശരി. അഥവാ ബൈബിള്‍ പൂര്‍ണമായും ദൈവനിവേശിതമാണെന്ന വാദത്തെ അത് ഖണ്ഡിക്കുന്നുവെന്ന് സാരം. അത്തരം ചില പ്രവചനങ്ങള്‍ നമ്ുക്ക് പരിശോദിക്കാം.
യേശു തന്റെ പുനരുദ്ധാനത്തെ കുറിച്ച് മത്തായിയുടെ സുവിശേഷത്തില്‍ പ്രവചിക്കുന്നുണ്ട്.
പ്രവചനമിതാണ്.
മത്തായി_അധ്യായം-12:
39 | “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. |
40 | യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. |
ഈ പ്രവചനമനുസരിച്ച് 3 രാവും 3 പകലും യേശു കല്ലറയില്‍ കിടക്കണം. ഇനി ബൈബിള്‍ പ്രകാരം എന്താണ് സംഭവിച്ചതെന്ന് പരിശോദിക്കാം. വെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടു. സന്ധ്യയോടെ യേശുവിന്റെ ശരീരം കല്ലറയിലടച്ചു. വെള്ളി രാത്രി+്ശനിപകല്‍+ശനി രാത്രി=2രാവും ഒരു പകലും കഴിഞ്ഞ് ഞായറാഴ്ച അതിരാവിലെ ഇരുട്ടായിരിക്കെ തന്നെ മഗദലനമറിയവും കൂട്ടരും കല്ലറയിലെത്തിയപ്പോള്‍ അവിടെ ബോഡി കണ്ടില്ലെന്ന് പറയുന്നു.
ഇവിടെ വ്യക്തമാവുന്ന കാര്യങ്ങള്‍
1.യേശുവിന്റെ പ്രവചനം പിഴച്ചു.
2.യേശുവിന് അബന്ധം പറ്റില്ലെങ്കില്‍ യേശുവിന്റെ പ്രവചനം ഉദ്ദരിച്ച സുവിശേഷ കര്‍ത്താക്കള്‍ക്ക് അബന്ധം സംഭവിച്ചു.
3.ഇത് രണ്ടും സംഭവിച്ചില്ലെങ്കില്‍ ക്രൂശാന്തരമുള്ള വിശകലങ്ങളില്‍ ബൈബിള്‍ സുവിശേഷ കര്‍ത്താക്കള്‍ക്ക തെറ്റ് പറ്റി.
ദൈവത്തിനും യേശുവിനും തെറ്റ് പറ്റില്ല എന്നതു കൊണ്ട്തന്നെ ബൈബിള്‍ രചയിതാക്കള്‍ക്ക് അബന്ധം സംഭവിച്ചും എന്ന വിസകലനം ചെയ്യുന്നതാവും ശരി.
4 comments:
ബൈബിള്‍ പ്രവചനങ്ങള്‍ കൂടെ വായിക്കുക,
മോഡറേഷന്‍ മാറ്റിയോ?!
ഈ വിഷയത്തെ കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെ രേഖപെടുതിയിട്ടുണ്ട്.
ബൈബിള്‍ വൈരുദ്ധ്യങ്ങള്‍ - ഉയിര്‍പ്പ്- മൂന്നു ദിവസവും മൂന്നു രാത്രിക്കും ശേഷമോ?
വായിച്ചു കഴിഞ്ഞു ബോധ്യപ്പെട്ടാല്‍ ഈ ബ്ലോഗ് തിരുത്തി എഴുതാനോ ടൈറ്റില്‍ മാറ്റുവാനോ ഞാന്‍ പറയില്ല. സ്വയം ചെയ്യാന്‍ പറ്റാത്ത കാര്യം മറ്റുള്ളവരോട് ചെയ്യുവാന്‍ ഇനി മുതല്‍ താങ്കള്‍ ആവശ്യപെടില്ല എന്ന് കരുതുന്നു.
3 ഡേ ആൻഡ് 3 നൈറ്റ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് 72 മണിക്കൂർ തന്നെ ആവണമെന്നില്ല എന്ന് താങ്കൾ വേറെ കുറെ യഹൂദ ശൈലികൾ ചൂണ്ടി കാണിച്ചു സമ്മതിക്കാൻ ശ്രമിച്ചു. അത് എത്രത്തോളം ലോജിക്കൽ ആണെന്ന് വായിക്കുന്നവർക്ക് മനസിലാകും. ഇനി വാദത്തിനു അങ്ങിനെ തന്നെ ആണെന്ന് വെക്കുക .
യേശുവിന്റെ പ്രവചനത്തിന്റെ കൃത്യത അതിൽ മാത്രമല്ല. യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. എന്നാണല്ലോ. ഇവിടെ ദൈർഖ്യത്തെക്കാൾ പ്രധാനപ്പെട്ടത് വയറ്റിൽ ഇരുന്നതു പോലെ മനുഷ്യപുത്രൻ ഭൂമിയുടെ ഉള്ളിൽ ഇരിക്കും എന്നതിന് നൽകേണ്ടിയിരിക്കുന്നു.
യോനാ മത്സ്യത്തിന്റെ വയറ്റിൽ ഇരുന്നത് ജീവനോടെ ആയിരുന്നു അത് തന്നെ ആണ് അതിലെ അത്ഭുതവും. എന്നാൽ യേശു ജീവനോടെ ആണെന്ന് പറയുക നിങ്ങള്ക്ക് ഒരിക്കലും സാധ്യമാല്ലാലോ പറഞ്ഞാൽ പിന്നെ അവിടെ എല്ലാം തീർന്നു.
Post a Comment
വായിച്ചു കഴിഞ്ഞല്ലോ, ഇനി താങ്കള്‍ക്കും അഭിപ്രായം പറയാം. അഭിപ്രായത്തിന് നിയന്ത്രണമുണ്ടാവില്ല.