Thursday, June 9, 2011

മുഹമ്മദിനെ കുറിച്ച് യേശുവിന്റെ വസിയ്യത്

ലോക ജന സംഖ്യയില്‍ ഏറ്റവും വലിയ വിഭാഗങ്ങള്‍ ആണല്ലോ ക്രിസ്ത്യാനികളും , മുസ്ലിംകളും . ഇരു കൂട്ടരും യേശു ക്രിസ്തുവിനെ അങ്ങേയറ്റം സ്നേഹിക്കുന്നവര്‍ ആണ് . മുസ്ലിംകള്‍ യേശു വിനെ പ്രവാചകന്‍ ആയി അന്ഗീകരിക്കുംപോള്‍ ക്രിസ്ത്യാനികള്‍ അദ്ധേഹത്തെ ദൈവ പുത്രനായി കണക്കാക്കുന്നു . യേശു തന്റെ ദൌത്യ നിര്‍വഹണത്തിന്റെ അന്ത്യ ഘട്ടത്തില്‍ തന്റെ അനുയായികളോട് ഒരു വസിയ്യത് ചെയ്യുകയുണ്ടായി . ഇത് ബൈബിളില്‍ അദ്ധ്യായം യോഹന്നാന്‍ 16: 7 മുതല്‍ വാക്യങ്ങള്‍ കാണുക : " എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു . ഞാന്‍ പോകുന്നത് നിങ്ങള്ക്ക് പ്രയോജനം, ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല , ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും . അവന്‍ വന്നു പാപത്തെ കുറിച്ചും നീതിയെ കുറിച്ചും ന്യായ വിധി യെ കുറിച്ചും ലോകത്തിനു ബോധം വരുത്തും . അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെ കുറിച്ചും ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുകയും , നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കുകയും ചെയ്യുന്നത് കൊണ്ട് നീതിയെ കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധികപ്പെട്ടിര്‍ക്കകൊണ്ട് ന്യായ വിധിയെകുരിച്ചും തന്നെ. ഇനിയും വളെരെ നിങ്ങളോട് പറവാന്‍ ഉണ്ട് . എന്നാല്‍ നിങ്ങള്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല . സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും . അവര്‍ സ്വയം ആയി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് സംസാരിക്കുകയും വരുവാനുള്ളത് നിങ്ങള്ക്ക് അറിയിച്ചു തരികയും ചെയും . അവന്‍ എനിക്കുള്ളതില്‍ നിന്ന് എടുത്തു നിങ്ങള്ക്ക് അറിയിച്ചു തരുന്നത് കൊണ്ട് എന്നെ മഹത്വ പെടുത്തും" ഇതാണ് ഇനി വരാന്‍ പോകുന്ന ദൈവ ദൂതനെ കുറിച്ച മുന്നറിയിപ്പും ആ ദൂതനില്‍ വിശ്വസിക്കുവാന്‍ അദ്ധേഹത്തിന്റെ ജനതയോടുള്ള വസിയതും . ഈ വസിയത് കൂടി അന്ഗീകരിക്കുംപോഴേ യേശിവിലുള്ള വിശ്വാസവും സ്നേഹവും പൂര്തിയാവുകയുല്ലു. അവര്‍ക്കാണ് ശാശ്വതമായ വിജയം . ഈ വസിയ്യത്തില്‍ പറയുന്ന കാര്യസ്ഥന്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ (സ ) ആന്നെന്നു വിശുദ്ധ ഖുര്‍ ആനും ബൈബിളും , പ്രവാചക വചനങ്ങളും മുന്നില്‍ വെച്ച് നമുക്ക് പറയാന്‍ കഴിയും . വിശുദ്ധ ഖുര്‍ ആണ് പറയുന്നു . " മര്‍യമിന്റെ പുത്രന്‍ ഈസ ( യേശു ) പറഞ്ഞത് ഓര്‍ക്കുക . ഇസ്രയേല്‍ വംശമേ , ഞാന്‍ അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതന്‍ ആകുന്നു . എനിക്ക് മുമ്പ് ആഗത മായിടുള്ള തൌരാതിനെ സത്യ പെടുതുന്നവനും എനിക്ക് ശേഷം വരാനിരിക്കുന്ന അഹമെദ് എന്ന പേരുള്ള ഒരു ദൂതനെ സംബന്തിച്ചു ശുഭ വാര്‍ത്ത അറിയിക്കുന്നവനും ആകുന്നു . ഇതാണ് സത്യത്തിന്റെ ആത്മാവും കാര്യസ്ഥനും . ഈ കാര്യസ്ഥനെ കുറിച്ച് യഹോവ മോശയോട് പറഞ്ഞിരുന്നു ആവര്‍ത്തനം 18 : 18 ഇല്‍ ഇക്കാര്യം വ്യക്തമാകുന്നു . " നിന്നെ പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍ നിന്ന് എഴുന്നേല്‍പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും . ഞാന്‍ അവനോടു കല്‍പ്പിക്കുന്നത് ഒക്കെയും അവന്‍ അവരോടു പറയും . അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതോരുതനെങ്കിലും കേള്‍ക്കാതെ ഇരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും " ഇവിടെ മോശെയെ പോലെ ഒരു പ്രവാചകന്‍ എന്നാണു പറഞ്ഞിടിക്കുന്നത് . യേശു വാണ്‌ മോശേയെപ്പോലെ യുള്ള പ്രവാചകന്‍ എന്ന് ചില പുരോഹിതന്മാര്‍ പറയാറുണ്ട്‌ . അത് തികച്ചും അബന്ധ മാണ് . അതെ പുരോഹിതന്മാരുടെ വിശ്വാസ മനുസരിച്ച് യേശു ദൈവ പുത്രനാനല്ലോ . എന്നാല്‍ മോഷ ദൈവ പുത്രനല്ല . മാത്രമല്ല , മോശ ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി സാധാരണ രീതിയില്‍ ജനിക്കുന്നു ഫരോവന്റെ നാട്ടില്‍ നിന്നും ഓടി പ്പോകുന്നു . വിവാഹം കഴിക്കുന്നു . കുട്ടികള്‍ ജനിക്കുന്നു ഫരോവന്റെ നാടിലേക്ക് ദൈവ കല്പന പ്രകാരം തിരിച്ചു വന്നു ഇസ്രായേല്‍ വംശജരെ മോചിപ്പിക്കുന്നു . ഒരു ദൈവ രാഷ്ട്രം സ്ഥാപിക്കുന്നു. സാധാരണ മരണം വരിക്കുന്നു . ഈ അടിസ്ഥാന ലക്ഷ്യങ്ങള്‍ ഒന്നും ഈസ പ്രവാചന്റെ ജീവിതത്തില്‍ കാണുന്നില്ല . അതെ സമയം പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജീവിതം പ്രവാചകന്‍ മോശയോട് അടുത്ത് നില്‍ക്കുന്നു .സാദാരണ രീതിയിലുള്ള ജനനവും മരണവും . വിവഹം , സന്താനങ്ങള്‍, മക്കയില്‍ മദീനയിലേക്കുള്ള പാലായനം , മക്കയിലേക്ക് തിരിച്ചു വരുന്നു . മക്ക മോചിപ്പിക്കുന്നു . മദീന ആസ്ഥാനമാകി ഒരു ദൈവിക രാഷ്ട്രം പണിയുന്നു . അപ്പോള്‍ പഴയ നിയമ തോറയില്‍ പറഞ്ഞ പ്രവാചകനും തീര്‍ച്ചയായും മുഹമ്മദ്‌ നബി തന്നെ . ഖുര്‍ ആനും ഇത് സ്ഥിരീകരിക്കുന്നു . " നിങ്ങളിക്ക് നാം ഒരു പ്രവാചകനെ സാക്ഷിയായി അയച്ചിരിക്കുന്നു . ഫരവോനിലേക്ക് ദൂതനെ അയച്ചിരുന്നത് പോലെ " അപ്പോള്‍ ബൈബിള്‍ പഴയ നിയമവും പുതിയ നിയമവും പറയുന്ന പ്രവാചകന്‍ ഒരാള്‍ തന്നെ എന്ന കാര്യത്തില്‍ യാതൊരു സംശയുവം ഇല്ല. അപ്പോള്‍ യേശുവിനെയും മുഹമ്മദ്‌ നബി യേയം ഒരു താരതമ്യത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല .ആദി പ്രവാചകന്‍ ആദം മുതല്‍ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി വരെയുള്ള പ്രവാചക പരമ്പരയിലെ ഒരു കണ്ണി യാണ് ഈസാ പ്രവാചകനും .

4 comments:

This comment has been removed by the author.

< \ > ഇതാണ് ഇനി വരാന്‍ പോകുന്ന ദൈവ ദൂതനെ കുറിച്ച മുന്നറിയിപ്പും ആ ദൂതനില്‍ വിശ്വസിക്കുവാന്‍ അദ്ധേഹത്തിന്റെ ജനതയോടുള്ള വസിയതും . ഈ വസിയത് കൂടി അന്ഗീകരിക്കുംപോഴേ യേശിവിലുള്ള വിശ്വാസവും സ്നേഹവും പൂര്തിയാവുകയുല്ലു. അവര്‍ക്കാണ് ശാശ്വതമായ വിജയം < / >

അതേ ! അതും ഞങ്ങള്‍ വിശ്വസിക്കുന്നു.


യോഹന്നാന്നില്‍ നിന്ന് തന്നെ തുടങ്ങാം.
John 14:16-17"എന്നാൽ ഞാൻ പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും.
ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാൽ അതിന്നു അവനെ ലഭിപ്പാൻ കഴികയില്ല; നിങ്ങളോ അവൻ നിങ്ങളോടു കൂടെ വസിക്കയും നിങ്ങളിൽ ഇരിക്കയും ചെയ്യുന്നതുകൊണ്ടു അവനെ അറിയുന്നു."

ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യസ്ഥന്‍ മുഹമ്മദ് നബിയാണെന്ന് മുസ്ലീമുകള്‍ വിശ്വസിക്കുന്നു. എന്നാന്‍ മുഹമ്മദ് നബി എന്നേക്കും മനുഷ്യരുടെ കൂടെ ഇല്ലാത്തതിനാല്‍ ഈ കാര്യസ്ഥന്‍ ഒരു മനുഷ്യനാകാന്‍ വഴിയില്ല എന്ന നിഗമനത്തില്‍ ഞാന്‍ എത്തിചേരുന്നു. കൂടാതെ “നിങ്ങളിൽ ഇരിക്കയും“ ചെയ്യാനുള്ള കഴിവ് നബിക്ക് ഇല്ലാ എന്നും ഗ്രഹിക്കുന്നു. പക്ഷെ പരിശുദ്ധത്മാവിനു ആ കഴിവുണ്ട്.


John 14:26 “എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.“
ക്രിട്ടിക്കല്‍ ആയിട്ടുള്ള പല കാര്യങ്ങളിലും നബി വ്യത്യസ്ഥ പഠനങ്ങള്‍ തന്നതു കൊണ്ട് യേശു പഠിപ്പിച്ചത് ഓര്‍മ്മിപ്പിക്കാന്‍ വന്നവന്‍ മുഹമ്മദ് നബിയാകില്ല.

മാത്രവുമല്ല. ശിഷ്യന്മാരും കന്യകാമറിയവും പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരായ സംഭവവും ബൈബിളില്‍ ഉണ്ട്. അതിനു ശേഷമാണ് സുവിശേഷം പ്രഘോഷിക്കാനുള്ള ധൈര്യം സ്വതവേ പേടി തൊണ്ടന്മാരും യേശുവിനെ തള്ളിപറഞ്ഞവര്‍ക്കും വന്നത്. പരിശുദ്ധാത്മാവ് വരുമ്പോഴുണ്ടാകുന്ന ദാനമാണ് ഈ ധൈര്യവും തുടര്‍ന്ന് യേശുവിന്റെ പഠനങ്ങള്‍ ഓര്‍മ്മയില്‍ വരുന്നതും പ്രഘോഷിക്കുന്നതും സുവിശേഷം എഴുതുന്നതും.

അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:6. ഒരുമിച്ചുകൂടിയിരിക്കുമ്പോൾ അവർ അവനോടു ചോദിച്ചു: കർത്താവേ, അവിടുന്ന് ഇസ്രായേലിന് രാജ്യം പുനഃസ്ഥാപിച്ചു നൽകുന്നത് ഇപ്പോഴാണോ?
7. അവൻ പറഞ്ഞു: പിതാവ് സ്വന്തം അധികാരത്താൽ നിശ്ചയിച്ചുറപ്പിച്ചിട്ടുള്ള സമയമോ കാലമോ നിങ്ങൾ അറിയേണ്ട കാര്യമല്ല.
8. എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.
9. ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ, അവർ നോക്കി നിൽക്കേ, അവൻ ഉന്നതങ്ങളിലേക്ക് സംവഹിക്കപ്പെട്ടു; ഒരു മേഘംവന്ന് അവനെ അവരുടെ ദൃഷ്ടിയിൽനിന്നു മറച്ചു.



അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:1. പന്തക്കുസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. 2. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു.3. അഗ്നിജ്വാലകൾപോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുംമേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു. 4. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.5. ആകാശത്തിൻകീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദർ ജറുസലെമിൽ ഉണ്ടായിരുന്നു.6. ആരവം ഉണ്ടായപ്പോൾ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളിൽ അപ്പസ്തോലൻമാർ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു. ....
38. പത്രോസ് പറഞ്ഞു: നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങൾക്കു ലഭിക്കും.39. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും വിദൂരസ്ഥർക്കും നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവർക്കും ഉള്ളതാണ്. 40. അവൻ മറ്റു പല വചനങ്ങളാലും അവർക്കു സാക്ഷ്യം നൽകുകയും ഈ ദുഷിച്ച തലമുറയിൽനിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിൻ എന്ന് ഉപദേശിക്കുകയുംചെയ്തു.41. അവന്റെ വചനം ശ്രവിച്ചവർ സ്നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകൾ അവരോടു ചേർന്നു.
-----

ആരാണ് യേശുവിന്റെ നാമത്തില്‍ പ്രവര്‍ത്തിച്ചത്? മുഹമ്മദ്‌ നബിയോ?
ഖുറാന്‍ തന്നെ പറയുന്നത് അള്ളാഹുവിന്റെ നാമത്തിലാണ് ഇതൊക്കെ എഴുതിയത് എന്നാണു?

മറ്റുള്ളവ മുമ്പേ പല തവണ ചേര്‍ച്ച ചെയ്തു കഴിഞ്ഞതിനാല്‍ ആവര്‍ത്തിക്കുന്നില്ല.

Sajan jcb
യേശുവിനെ പിൻപറ്റുന്നവർ നിങ്ങളാണെങ്കിൽ; യേശു ഭൂമിയിൽ നെറ്റിമുട്ടിച്ചു പ്രാർത്ഥിച്ചു. എന്തേ നിങ്ങൾ അങ്ങിനെ പ്രാർത്ഥിക്കുന്നില്ല? മുസ്ലിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുന്നു. യേശു പരിശ്ചേദനം നടത്തി നിങ്ങൾ എന്തെ ചെയ്യുന്നില്ല ?മുസ്ലിംങ്ങൾ ചെയ്യുന്നു. യേശു ബിംബാരാധന നിരോധിച്ചു. നിങ്ങളെന്തെ യേശുവിന്റെ ബിംബങ്ങളെ ആരാധിക്കുന്നു. മുസ്ലിംങ്ങൾ ബിംബങ്ങളെ ആരാധിക്കുനില്ല . യേശു പന്നിമാംസം ഭക്ഷിച്ചില്ല നിങ്ങൾ എന്തേ പന്നിമാംസം ഭക്ഷിക്കുന്നു? മദ്യപിക്കരുത് എന്ന് യേശു പറഞ്ഞു. നിങ്ങൾ വൈനുകളും മറ്റുമുണ്ടാക്കി മദ്യപിക്കുന്നു. മുസ്ലിംങ്ങൾ മദ്യപിക്കുന്നില്ല. മുസ്ലിംങ്ങൾ ഭക്ഷിക്കുന്നില്ല. കന്യാമറിയം ശിരോവസ്ത്രം അണിഞ്ഞു. നിങ്ങളിലെ സ്ത്രകൾ എന്തേ ശിരോവസ്ത്രം അണിയുന്നില്ല ?. ഇനി പറയൂ നിങ്ങളാണൊ യേശുവിനെ പിൻപറ്റുന്നവർ അതല്ല മുസ്ലിംങ്ങളൊ ?. ബുദ്ധിയുള്ളവർക്ക് തെളിവുകൾ ധാരാളമുണ്ട് തിരിച്ചറിയാൻ.

യേശുവിനെ പിൻപറ്റുന്നവർ നിങ്ങളാണെങ്കിൽ; യേശു ഭൂമിയിൽ നെറ്റിമുട്ടിച്ചു പ്രാർത്ഥിച്ചു. എന്തേ നിങ്ങൾ അങ്ങിനെ പ്രാർത്ഥിക്കുന്നില്ല? മുസ്ലിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുന്നു. യേശു പരിശ്ചേദനം നടത്തി നിങ്ങൾ എന്തെ ചെയ്യുന്നില്ല ?മുസ്ലിംങ്ങൾ ചെയ്യുന്നു. യേശു ബിംബാരാധന നിരോധിച്ചു. നിങ്ങളെന്തെ യേശുവിന്റെ ബിംബങ്ങളെ ആരാധിക്കുന്നു. മുസ്ലിംങ്ങൾ ബിംബങ്ങളെ ആരാധിക്കുനില്ല . യേശു പന്നിമാംസം ഭക്ഷിച്ചില്ല നിങ്ങൾ എന്തേ പന്നിമാംസം ഭക്ഷിക്കുന്നു? മുസ്ലിംങ്ങൾ പന്നിമാംസം ഭക്ഷിക്കുന്നില്ല. മദ്യപിക്കരുത് എന്ന് യേശു പറഞ്ഞു. നിങ്ങൾ വൈനുകളും മറ്റുമുണ്ടാക്കി മദ്യപിക്കുന്നു. മുസ്ലിംങ്ങൾ മദ്യപിക്കുന്നില്ല. കന്യാമറിയം ശിരോവസ്ത്രം അണിഞ്ഞു. നിങ്ങളിലെ സ്ത്രകൾ എന്തേ ശിരോവസ്ത്രം അണിയുന്നില്ല ?. ഇനി പറയൂ നിങ്ങളാണൊ യേശുവിനെ പിൻപറ്റുന്നവർ അതല്ല മുസ്ലിംങ്ങളൊ ?. ബുദ്ധിയുള്ളവർക്ക് തെളിവുകൾ ധാരാളമുണ്ട് തിരിച്ചറിയാൻ.

Post a Comment

വായിച്ചു കഴിഞ്ഞല്ലോ, ഇനി താങ്കള്‍ക്കും അഭിപ്രായം പറയാം. അഭിപ്രായത്തിന് നിയന്ത്രണമുണ്ടാവില്ല.

Twitter Delicious Facebook Digg Stumbleupon Favorites More