Monday, March 7, 2011

യേശുവിനെ ദൈവപുത്രനായി കണക്കാക്കുന്നു..ഏക ദൈവത്തിന്‍ വിശ്വസിക്കുന്നു...ഒരു fb സംവാദം


  • Geemon Pathanamthitta
    യേശുവിനെ ദൈവപുത്രനായി കണക്കാക്കുന്ന ഒരാളാണ് ഞാന്‍ ആ ഏക ദൈവത്തിലും മാത്രം വിശ്വസിക്കുന്നു
    • നിങ്ങള്‍ക്കും, Faisal Saidumohamad-ഉം, Abdul Latheef-ഉം, Ibn Abdullah-ഉം,മറ്റു 3 പേര്‍ക്ക് -ഉം ഇതു ഇഷ്ടപ്പെട്ടു.
      • Zuhair Ali ഒരു ബൈബിള് വായനക്കാരനെന്ന നിലക്ക് ഒരു പ്രശ്നവുമില്ല എന്ന് ഞാന് ഉത്തരം പറയും
        ഇന്നലെ 7:57pm ന് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta യേശുവിനെ രക്ഷകനായി സ്വീകരിച്ചത് കൊണ്ട് മറ്റൊരു മതവിശ്വാസിയായ താങ്കള്‍ എന്നില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് ...
        ഇന്നലെ 8:01pm ന് · 
      • Zuhair Ali വ്യക്തമായില്ല.
        ഇന്നലെ 8:06pm ന് · 
      • Ibn Abdullah If Jesus were a son of..... Females would have spontaneously raised why no daughter ? This is a question not meant to joke, but expect a serious treat. Unlike Christianity, Islam clears all charges of family relations either as son or being a son of....In the Islamic perspective, GOD IS ONE, NEITHER HAVING SONS NOR A SON OF.........what you say ?
        ഇന്നലെ 8:08pm ന് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta യേശുവില്‍ വിശ്വസിക്കുന്നുണ്ട് എന്നുള്ളത് കൊണ്ട് തന്നെ പരിശുധത്മവിലും വിശ്വസിക്കുന്നു ....അത് കൊണ്ട് തന്നെ അവന്റെ ജനനത്തെ പറ്റി ലവലേശം സംശയവുമില്ല അല്ലെങ്കില്‍ വിശ്വസിക്കാന്‍ കഴിയുകയില്ലയിരുന്നല്ലോ.
        ഇന്നലെ 8:14pm ന് ·  ·  ഒരു വ്യക്തി
      • Zuhair Ali ‎@Ibn Abdullah. OK...ഞാന് പറഞ്ഞത് ബോധ പൂറ്വ്വം തന്നെയാണ്. എന്റെ ആദ്യ വാക്ക് താങ്കള് ശ്രദ്ധിക്കു. "ഒരു ബൈബിള് വായനക്കാരനെന്ന നിലക്ക് ഒരു പ്രശ്നവുമില്ല എന്ന് ഞാന് ഉത്തരം പറയും" . ബിബ്ലിക്കല് വാക്യോളജി അനുസരിച്ച് പിതാവ് എന്നത് സ്രഷ്ടാവിനെ കുറിച്ചും പുത്രന് എന്നത് ദൈവത്തിന്റെ അനുസരണയുള്ള ദാസനെ കുറിച്ചുമാണ് പ്രയോഗിച്ചിട്ടുള്ളത്. അത് കൊണ്ട് ഞാനും വിശ്വസിക്കുന്നു ബൈബിള് പറഞ്ഞ അര്ഥത്തില് യേശു ദൈവപുത്രനാണെന്ന്.
        ഇന്നലെ 8:15pm ന് ·  ·  ഒരു വ്യക്തി
      • Zuhair Ali ‎@Geemon.താങ്കള്ക്ക് യേശുവിലും അതുപോലെ തന്നെ പരിശുദ്ധാത്മാവിലും ധൈര്യമായി വിശ്വസിക്കാം. ഞാനും വിശ്വസിക്കുന്നു.
        ഇന്നലെ 8:17pm ന് · 
      • Ibn Abdullah Look at the history of prophets, men have always been there, spontaneousness to ask, why females can't. First a prophet is a pure human being a with a power of direct message. Second a prophet is a son of a mother who is the most lucky to give birth to..Link prphet Muha mmad (SA) saying, paradise under feet of a mother... Third men are more in the battlefield to secure resources and safety of the soft-creations(women) ............
        ഇന്നലെ 8:17pm ന് · 
      • Ibn Abdullah Yes I got
        ഇന്നലെ 8:18pm ന് · 
      • Geemon Pathanamthitta ബൈബിള് പറഞ്ഞ അര്ഥത്തില് യേശു ദൈവപുത്രനാണെന്ന്. ഞാന്‍ bible പഠിച്ച ആളല്ല വിശധമാക്കാമോ .....
        ഇന്നലെ 8:18pm ന് ·  ·  2 പേര്‍
      • Ibn Abdullah Knowledge is the fundamental for faith. The holy Quran was intruduced to say 'read in the name your lord...........'' As you haven't read it, your faith need to be revised in Biblic terms, I think....
        ഇന്നലെ 8:20pm ന് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta knowledge is the fundamental of faith..am agreeing...but live as a christian der nis no need of more knowledge..jesus crucified for us and he send the holy spirit ......thatsall..
        ഇന്നലെ 8:25pm ന് ·  ·  ഒരു വ്യക്തി
      • Varghese Mathew ‎@Geemon: ബൈബിള്‍ പഠിക്കാന്‍ ദയവു ചെയ്ത് ബൈബിള്‍ അറിയാത്തവരെ ആശ്രയിക്കരുതേ. This is a request.
        ഇന്നലെ 8:31pm ന് ·  ·  2 പേര്‍
      • Ibn Abdullah 
        Knowledge has not been defined as heard and believe...but read and carry on (evidently the holy Quranic scriptures). It's important say 'your faith may save you''. At the same time, a comparison of Islams-trinity free outlook and trinity-driven perspectives are conflicting and Islam proceeds to clear the god from family relation. If there was son, why no mother, no daughter, no grandfather...human rationality. Islam is successful to defend 'may who say there is no god, who still say there is a power behind'' The same power is what we mean.
        ഇന്നലെ 8:31pm ന് · 
      • Zuhair Ali ‎@Geemon. I wish your open Mind. I also Agree with Varghese Mathew on his Valuable Advice.
        ഇന്നലെ 8:35pm ന് ·  ·  2 പേര്‍
      • Zuhair Ali ‎@Geemon. ബൈബിള് അറിയാത്തവരെ അത് പഠിക്കാന് ഒരിക്കലും ആശ്രയിക്കരുത് എന്നതിനോട് പൂര്ണ്ണമായും യോജിക്കുന്നു. ഞാന് ബൈബിളില് അഗ്രഗണ്യനോ പണ്ഡിതനോ ഒന്നുമല്ല. ഒരു സാധാരണ വായനക്കാരന് മാത്രം. ഞാന് ഇവിടെ എന്തെങ്കിലും ബൈബിളിനെ കുറിച്ച് പറയുന്നുവെങ്കില് താങ്കളുടെ കൈയിലുള്ള ബൈബിള് വെച്ച് ഒത്തുനോക്കാവുന്നതും ബൈബിള് പണ്ഡിതരോട് തന്നെ അന്വേഷിക്കാവുന്നതുമാണ്. അന്വേഷണത്തിലൂടെയും പഠനത്തിലൂടെയും മാത്രമേ യഥാര്ഥ സത്യത്തിലെത്തിച്ചേരൂ. അതെനിക്കും ബാധകമാണ്. ആര്ക്കും.
        ഇന്നലെ 8:42pm ന് ·  ·  3 പേര്‍
      • Varghese Mathew 
        ‎@Ibn Abdullah: To begin with, for Christians, God is not a far-away figure who is waiting for the first chance to take a dig at you, like in your religion.

        For you did not receive a spirit that makes you a slave again to fear, but you received the Spirit of sonship. And by him we cry, "Abba, Father." (Romans 8:15).

        He is our Everlasting Father (Isaiah 9:6)
        ഇന്നലെ 8:46pm ന് · 
      • Geemon Pathanamthitta 
        പതിനയിരകണക്കിനു പതിനയിരകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട് മാനവരാശിക്ക് ....2000 വര്ഷം പഴക്കമുള്ള യേശുവിന്റെ കാലത്ത് മാത്രമാണ് മരണത്തില്‍ നിന്നും ഉണര്തിയതയും രോഗങ്ങള്‍ സൌഖ്യമായതയും ഭൂതബധിതാരെ വിടുവിച്ചതയും ഒക്കെ രേഖപെടുതിയിരിക്കുന്നത് ...... പരിശുധട്മാനില്‍ പൂര്‍ണമായും വിശ്വസിക്കുന്നു എന്നുള്ളത് കൊണ്ട് ..ഇന്ന് ച്രിസ്ടിഅനിടിയില്‍ നടക്കുന്നതെല്ലാം ശരിയാണെന്ന അഭിപ്രായം എനികില്ല ...നിങ്ങള്‍ വരൂ നിങ്ങളുടെ രോഗം സൌഖ്യമാക്കി തരാം..സാമ്പത്തീക വിടുതല്‍ യേശു നാമത്തില്‍ തരാം ..അന്ത്യ കാലത്ത് സകല ജടതിന്മേലും എന്റെ ആത്മാവിനെ പകരും എന്നാ ബൈബിള്‍ വാക്യം നില നില്‍കെ തന്നെയാണ് ഞാനിതു പറയുന്നത്...
        ഇന്നലെ 8:46pm ന് ·  ·  ഒരു വ്യക്തി
      • Zuhair Ali ബൈബിള് പറഞ്ഞ അര്ഥത്തില് യേശു ദൈവപുത്രനാണെന്ന് ഞാന് പറയാന് കാരണം ബൈബിളില് യേശു മാത്രമല്ല ദൈവപുത്രന് ആയിട്ടുള്ളത് എന്നതു കൊണ്ടാണ്.1. യാക്കോബ്: "ഇസ്രായേല്‍ എന്റെ പ്രിയ പുത്രന്‍. എന്റെ ആദ്യജാതന്‍.'' (പുറപ്പാട്: 4: 32). ക്രൈസ്തവ വിശ്വാസമനുസരിച്ച് പുത്രന് എന്നുപയോഗിച്ചത്തിലൂടെ ദിവ്യംശത്തിന് ഹേതു വാവുകയാണെങ്കില് യാക്കോബും ദൈവ പുത്രനാണ്.
        ഇന്നലെ 8:47pm ന് ·  ·  3 പേര്‍
      • Zuhair Ali അപ്പോള് ചതുരേകത്വത്തില് വിശ്വസിക്കേണ്ടതായിവരുന്നു
        ഇന്നലെ 8:49pm ന് · 
      • Varghese Mathew ‎@Geemon: There would be no bigger mistake than learning the Bible from Muslims.
        ഇന്നലെ 8:49pm ന് · 
      • Zuhair Ali വര്ഗീസ് താങ്കള്ക്ക് യാഥാര്ഥ്യം വിശദീകരിച്ചു കൊടുക്കാമല്ലോ. യഥാര്ഥ വ്യാഖ്യാനവും ഉദ്ദ്യേശ്യവും അദ്ദേഹത്തെ പഠിപ്പിക്കാം.
        ഇന്നലെ 8:51pm ന് · 
      • Zuhair Ali തീര്ന്നില്ല. 2.ശലമോന്‍: "ഞാന്‍ അവന് പിതാവും അവന്‍ എനിക്ക് പുത്രനുമാകുന്നു.'' (ശാമുവേല്‍: 7: 14)
        ഇന്നലെ 8:52pm ന് ·  ·  ഒരു വ്യക്തി
      • Zuhair Ali ‎3.എഫ്രയീം: "ഞാന്‍ ഇസ്രയേലിനു പിതാവാണ്. എഫ്രയേം എന്റെ ആദ്യജാതനും.'' (യിരമ്യ: 31: 9),
        ഇന്നലെ 8:52pm ന് ·  ·  ഒരു വ്യക്തി
      • Zuhair Ali ‎4.ദാവീദ്: "നീ എന്റെ പുത്രനാണ്. ഇന്നു ഞാന്‍ നിനക്ക് ജന്മം നല്‍കി.'' (സങ്കീര്‍ത്തനം: 2:7)
        ഇന്നലെ 8:52pm ന് ·  ·  ഒരു വ്യക്തി
      • Zuhair Ali ‎5.ആദാം: "ആദാം ദൈവത്തിന്റെ മകന്‍.'' (ലൂക്കോസ്: 3: 58)
        ഇന്നലെ 8:52pm ന് ·  ·  ഒരു വ്യക്തി
      • Varghese Mathew ‎@Geemon: സമ്മതിക്കുന്നു. ഇന്ന് നടക്കുന്നതെല്ലാം സത്യമല്ല. രോഗശാന്തി ശുശ്രൂഷകളിലും സാമ്പത്തിക ഉന്നതിയെ ലക്ഷ്യമാക്കുന്ന ശുശ്രൂഷകളിലും ഒന്നും ദൈവത്തെ കണ്ടെത്താന്‍ എനിക്കും കഴിയില്ല. അതല്ല Christianity എന്ന് പറയുന്നത്.
        ഇന്നലെ 8:53pm ന് · 
      • Geemon Pathanamthitta ഞാന്‍ ആദ്യമേ തന്നെ വ്യക്തമാക്കി കഴിഞ്ഞു പുരുഷ സ്പര്‍ഷനമെല്കാതെ ഒരു കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു ... ആദ്യ പടി അത് ഞാന്‍ വിശ്വസിക്കുന്നു ...
        ഇന്നലെ 8:54pm ന് ·  ·  ഒരു വ്യക്തി
      • Abdul Latheef യേശു ദൈവപുത്രനാണ് എന്ന് ക്രിസ്ത്യാനികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഒരു സത്യാന്വേഷി അത് പരിശോധിക്കാന്‍ ബാധ്യസ്ഥനാണ്. മുഹമ്മദ് പ്രവാചകനാണ് എന്ന് പറയുമ്പോള്‍ അത് പരിശോധിക്കാന്‍ ബാധ്യസ്ഥരാകുന്ന പോലെ തന്നെ. സംയമനത്തോടെയും സൗഹൃദത്തോടെയുമുള്ള സംവാദം പ്രതീക്ഷിക്കുന്നു. ഇതുവരെ നടന്നതില്‍ ഞാന് സംതൃപ്തനാണ്. വഴിവിട്ട് കമന്റിയാല്‍ അത്തരം കമന്റ് ഇവിടെ നിലനിര്‍ത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കാന്‍ അഡ്മിന്‍ നിര്‍ബന്ധിതരാകും എന്ന് സ്‌നേഹബുദ്ധ്യാ ഉണര്‍ത്തുന്നു.
        ഇന്നലെ 8:57pm ന് · 
      • Zuhair Ali ഇവര്‍ മാത്രമല്ല, ദൈവമാര്‍ഗത്തില്‍ നിലകൊള്ളുന്ന ഏവരും ദൈവപുത്രന്മാരാണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്.ഇതിനും തെ ളിവുകള് കാണാം. ഇനി താങ്കള് പറഞ്ഞല്ലോ. ഞാന്‍ ആദ്യമേ തന്നെ വ്യക്തമാക്കി കഴിഞ്ഞു പുരുഷ സ്പര്‍ഷനമെല്കാതെ ഒരു കന്യക ഗര്‍ഭം ധരിച്ചു ഒരു പുത്രനെ പ്രസവിച്ചു . ഒകെ. നൂറുശതമാനം ശരിയാണ്. എങ്കില് ആദം പ്രവാചകന് സ്ത്രീയുടെയോ പുരുഷന്റെയോ സ്പര്ശമേല്ക്കാതെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്....!
        ഇന്നലെ 8:57pm ന് · 
      • Zuhair Ali ‎@ Abdul Latheef. എല്ലാവര്ക്കും പറയാനുള്ളത് പറയട്ടെ.
        ഇന്നലെ 8:59pm ന് · 
      • Varghese Mathew ഞാന്‍ ദേ പോണു. വഴി വിട്ട കമന്റ് നാളെ ഇടാം. bye.
        ഇന്നലെ 8:59pm ന് · 
      • Geemon Pathanamthitta ദൈവമാര്‍ഗത്തില്‍ നിലകൊള്ളുന്ന ഏവരും ദൈവപുത്രന്മാരാണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. its a new knowledge 4 me..chrisianity - Who folows christ..
        ഇന്നലെ 9:01pm ന് · 
      • Zuhair Ali Read Bible John: "എന്നാല്‍ തന്റെ കൈകള്‍ കൊണ്ട് തന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാനുള്ള അവകാശം കൊടുത്തു.'' (യോഹ: 1: 12)
        ഇന്നലെ 9:02pm ന് ·  ·  ഒരു വ്യക്തി
      • Zuhair Ali http://malayalambible.in/ PLS Check as live with simple..
        ഇന്നലെ 9:04pm ന് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta ദൈവ പുത്രന്‍ ഏകനാണ് ദൈവ മക്കള്‍ ബഹുവചനവും അതില്‍ നിന്നും എനിക്ക് മനസ്സിലകേണ്ടത് മനസ്സിലായി ...
        ഇന്നലെ 9:05pm ന് · 
      • Zuhair Ali 
        ‎"ദൈവാത്മാവ് നടത്തുന്നവന്‍ ഏവനും ദൈവത്തിന്റെ മക്കള്‍ ആവുന്നു.'' (റോമ: 8:14) വിശുദ്ധ പൌലോസ് തന്നെ ഇക്കാര്യം അംഗീകരിക്കുന്നു. "ശത്രുക്കളെ സ്നേഹിക്കുക. അവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുക.'' (മത്തായി: 5: 44,45)

        "സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും.'' (മത്തായി: 5: 9) (സമാധാനം = ശാലോം = ഇസ്ലാം)
        ദൈവമാര്‍ഗം പ്രചരിപ്പിക്കുന്നവരെപ്പറ്റിയും ഇപ്രകാരം പറഞ്ഞതായി അപ്പോ: 17:29, റോമ: 8:19, 2 കൊരി: 6:17, ഫിലി: 2:14, 1 യോഹ: 3:2, വെളിപാട്: 21:7 എന്നിവിടങ്ങളിലും കാണാം. ഇതില്‍നിന്നും ദൈവത്തിന്റെ ജഡി.കാര്‍ഥത്തിലുള്ള പുത്രന്‍ അല്ല യേശു എന്നു കാണാം.
        ഇന്നലെ 9:08pm ന് ·  ·  ഒരു വ്യക്തി
      • Zuhair Ali ‎@Geemon Pathanamthitta <<<ദൈവം ഏകനാണ് ദൈവ മക്കള്‍ ബഹുവചനവും അതില്‍ നിന്നും എനിക്ക് മനസ്സിലകേണ്ടത് മനസ്സിലായി ...>>>എന്നാണ് താങ്കളുദ്ദ്യേശിച്ചതെന്ന് മനസ്സിലാക്കുന്നു..
        ഇന്നലെ 9:18pm ന് · 
      • Geemon Pathanamthitta 
        ദൈവം ജഡമായി രൂപമെടുതതാണ് യേശു എന്ന് ഞാന്‍ വിശ്വസിക്കുന്നു ... അത് കൊണ്ട് ക്രിസ്ടിഅനിയായി ഇപ്പോള്‍ ജീവിക്കുന്നു ...ജന്മം കൊണ്ട് ക്രിസ്ത്യന്‍ ആയിരുന്നുവെങ്കിലും 15 വര്‍ഷത്തിലധികം നിരീശ്വര വാദിയായി ജീവിച്ച ആളാണ് ഞാന്‍ ....എന്റെ വിശ്വാസം മറ്റുള്ളവരില്‍ അടിചെല്പികുവാന്‍ ഉള്ള കഴിവും എനിക്കില്ല ഞാന്‍ മറ്റൊരു പോസ്റ്റില്‍ കമന്റ്‌ ഇട്ടപ്പോള്‍ പോസ്റ്റ്‌ ആയി ഇടാന്‍ സുഹൃത്ത്‌ ആവശ്യപെട്ടത്‌ കൊണ്ട് പോസ്റ്റ്‌ ഇട്ടു അല്പം എങ്കിലും പഠിച്ചതിനു ശേഷം വീണ്ടും കണ്ടു മുട്ടാം... എന്നാല്‍ ഒന്നുണ്ട് ...ബൈബിളില്‍ രേഖപെടുതിയിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു ചര്‍ച്ചക്ക് കഴിവെനിക്കുണ്ടാകുമോ എന്നറിയില്ല കാരണം അത് മനുഷ്യന്‍ രേഖപെടുതിയതാണ് ദൈവം മനസ്സില്‍ തോന്നിപ്പിക്കുന്ന ചിന്തകള്‍ ( സ്വന്തം ചിന്തകളുടെ അടിസ്ഥാനത്തില്‍ തെറ്റി ധരിക്കണ്ട ) പങ്കു വയ്കാന്‍ തയ്യാറുമാണ് ..ഏതു വിഷയത്തെ പറ്റിയും ..
        ഇന്നലെ 9:21pm ന് ·  ·  3 പേര്‍
      • Zuhair Ali 
        ജീമോന്റെ വിശ്വാസത്തെ പൂര്ണ്ണമായി മാനിക്കുന്നു. താങ്കള് യേശുവിന്റെ ആത്മാര്ഥ അനുയായി ആയ സ്ഥിതിക്ക് താങ്കളെ വളരെ ബഹുമാനിക്കുക കൂടി ചെയ്യുന്നു. കാരണം ഇസ്ലാം യേശുവിനെ ബഹുമാനിക്കാന് മാത്രമല്ല യേശുവിന്റെ നാമം കേള്ക്കുന്ന മാത്രയില് "ദൈവരക്ഷ അദ്ദേഹത്തിനുണ്ടാവട്ടെ" എന്ന് പ്രാര്ഥിക്കുക കൂടി ആവശ്യപ്പെടുന്നു. ആരെങ്കിലും യേശുവിനെ മുഹമ്മദുമായി താരതമ്യം ചെയ്ത് രണ്ടു പേര്ക്കുമിടയില് വിവേചനം കല്പിച്ചാല് അവന് ഇസ്ലാമില് നിന്ന് പുറത്താണെന്ന ആശയം പഠിപ്പിക്കുന്ന വിശുദ്ധ വേദഗ്രന്ഥം ഖുര്ആന് തന്നെയാണ്. അതു കൊണ്ട് തന്നെ യേശുവിനെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി യേശുവിനെ യഥാര്ഥരൂപത്തില് ഉള്ക്കൊള്ളണമെന്ന മനസ്സുള്ളതു കൊണ്ട് തന്നെ ഞാന് താങ്കളെയും ബഹുമാനിക്കുന്നു. ഇപ്പോള് നമ്മളുള്ളത് ഒരേ പോയിന്റിലാണ്. കൂടതല് പഠിക്കാനുള്ള താങ്കളുടെ ശ്രമത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. പഠനത്തിലൂടെ മാത്രമേ യഥാര്ഥ സത്യത്തിലേക്ക് എനിക്ക് ചെന്നെത്താനാവുകയുള്ളൂ , താങ്കള്ക്കും അങ്ങനെമാത്രമേ യഥാര്ഥ സത്യം ബോധ്യമാവൂ എന്നും ഞാന് ഉറച്ചു വിശ്വസിക്കുന്നു. താങ്കളുടെ അറിവുകള് ഇവിടെ പങ്കു വെയ്ക്കാം. ഏതു മേഖലയെ പറ്റിയും.
        ഇന്നലെ 9:38pm ന് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta മുഹമ്മദു നബി തിരുമേനിയെ താങ്കള്‍ വിശ്വസിക്കുന്നതിനുള്ള കാരണമെന്താണ് ?
        23 മണിക്കൂര്‍ മുമ്പ് ·  ·  3 പേര്‍
      • Zuhair Ali 
        വളരെ പ്രസക്തമായ ചോദ്യം. ഓരോ പ്രവാചകന്മാര്ക്കും അവര് പ്രവാചകരെന്ന് അന്ധമായി വിശ്വസിക്കാന് ദൈവം ആവശ്യപ്പെടുന്നില്ല. അവരുടെ പ്രവാചകത്വത്തിന് തെളിവായി ദിവ്യ ദ്യഷ്ടാന്തങ്ങള് നല്കപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങിനെയാണ് ദിവ്യജന്മമെടുത്തുവെന്ന താങ്കള് വിശ്വസിക്കുന്ന യേശു അന്ധര്ക്ക് കാഴ്ച ശക്തി നല്തുന്നതും പാണ്ടുരോഗം ഭേതമാക്കുന്നതും. മോസസ് വടി അടിച്ച് പാമ്പാക്കുന്നതും കടല് പിളര്ത്തുന്നതും അതേ ദൃഷ്ടാന്തം തന്നെ.പക്ഷെ അവരുടെ ദൃഷ്ടാന്തങ്ങളെല്ലാം തന്നെ അവരുടെ കാലം തീര്ന്നതോടെ ഇല്ലാതായി. അപ്രകാരമുള്ള പ്രത്യക്ഷ ദഷ്ടാന്തങ്ങള്ക്ക് പകരം ലോകവസാനം വരെ മുഴുവന് മനുഷ്യര്ക്കും മാര്ഗദര്ശനമായി നിയോഗിക്കപ്പെട്ടതു കൊണ്ട് തന്നെ മുഹമ്മദിനുണ്ടാവേണ്ട Miracle ഉം ലോകാവസാനം വരെ നിലനില്ക്കേണ്ടതുണ്ട്. അതെ, ആ MIRACLE ُ ആണ് വിശുദ്ധ ഖുര്ആന്. അത് നമ്മുടെ ഗവേഷണത്തിന്റെ ഏതേത് മാനദണ്ഡം വെച്ചു കൊണ്ടും പരിശോദനക്ക് വിധേയമാക്കാവുന്നതാണ്. എന്നാല് പ്രസ്തുത മാനദണ്ഢമനുസരിച്ച് ഖുര്ആന് ദൈവിക ഗ്രന്ഥമാണെന്ന് എനിക്ക് ബോധ്യമായി. അത് കൊണ്ട് അതു കൊണ്ട് വന്ന മുഹമ്മദ് നബി തിരുമേനിയേയും ഞാന് വിശ്വസിക്കുന്നു.ഏതെങ്കിലും മാനദന്ഢമനുസരിച്ച് അത് ദൈവികമല്ലെന്ന് ബോധ്യമാവുന്ന പക്ഷം ഖുര്ആനിലോ മുഹമ്മദിലോ താങ്കള്ക്കും വിശ്വസിക്കേണ്ട ബാധ്യതയുണ്ടെന്ന് ഞാന് കരുതുന്നില്ല.
        23 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta അതെ ഉറപ്പായും അത്ഭുതങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നു......മനുഷ്യന് അസാദ്യമായത്.. നബി തിരുമേനി ഒരു ലോക മനുഷ്യനായി ജീവിച്ചു മരിച്ചു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്...
        23 മണിക്കൂര്‍ മുമ്പ് ·  ·  3 പേര്‍
      • Zuhair Ali 
        അദ്ദേഹം പച്ചയായ ഒരു മനുഷ്യനായിരുന്നു. മറ്റുള്ളവരില് നിന്നും വ്യതരിക്തത ഉണ്ടെങ്കിലത് ദിവ്യ വെളിപാട് ലഭിക്കുന്നു എന്നതില് മാത്രമായിരുന്നു. ഖുര്ആന് മുഹമ്മദ് രചിച്ചതാണെന്ന് ആരെങ്കിലും വിശ്വസിച്ചാല് അവന് മുസ്ലിമല്ല. സ്വയം കഴിവു കൊണ്ട് മുഹമ്മദ് എന്തെങ്കിലും ദിവ്യാത്ഭുതം നിര് വഹിച്ചു എന്നാരെങ്കിലും വിശ്വസിച്ചാല് അവനും മുസ്ലിമല്ല. ഇനി എനിക്ക് താങ്കളോട് വിയോജിച്ചു കൊണ്ട് ഒരു കാര്യം പറയേണ്ടി വരുന്നു. യേശു ചെയ്ത അത്ഭുതങ്ങളും യേശു സ്വയം ചെയ്യുന്നതല്ല. താങ്കള് ക്രിസ്ത്യാനിയായി എന്നതു കൊണ്ട് മാത്രം വിശ്വസിക്കുന്നുവെന്ന് പറഞ്ഞ ദൈവത്തിന്റെ ജഡത്തില് ജനിച്ചതായിരുന്നെങ്കില് യേശുവിന് സ്വയമായി അത്ഭുതങ്ങള് പ്രവര്ത്തിക്കാമായിരുന്നു. പക്ഷെ യേശുവിനത് സാധിച്ചിരുന്നില്ല.!
        23 മണിക്കൂര്‍ മുമ്പ് · 
      • Geemon Pathanamthitta 
        യേശു അത്ഭുതങ്ങള് ചെയ്തത് ...ദൈവമേ ഇവനെ സൌഖ്യമാക്കണമേ എന്ന് പറഞ്ഞാണോ.......കിടക്കയെടുത്തു നടക്ക ...ലാസരെ എഴുന്നേറ്റു വരിക ...അവന്റെ വസ്ത്രത്തിന്റെ തോങ്ങളില്‍ നിന്നും പോലും ശക്തി പ്രവഹിച്ചു രക്ത ശ്രവക്കാരി സ്ത്രീ സൌഖ്യം പ്രാപിച്ചു ........എല്ലാം ആന്ജകലയിരുന്നു... അവന്‍ യുദ്ധം ചെയ്തില്ല സ്നേഹമായിരുന്നു അവന്റെ പ്രബോധനങ്ങളുടെയും പ്രവൃത്തികളുടെയും അടിസ്ഥാനം.. അവന്‍ കരങ്ങള്‍ പിതാവിന്റെ അടുക്കലേക്കു ഉയര്‍ത്തി പറഞ്ഞത്..ദൈവമേ ഇവര്‍ ചെയ്യുന്നത് എന്താനെമ്മു ഇവര്‍ അറിയായ്കയാല്‍ ഇവരോട് ക്ഷമിക്കണമേ.... അവിടെയാണ് ക്രിസ്തുവിനെ വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നത് ഇവന്‍ ദൈവപുത്രനെങ്കില്‍ എന്ത് കൊണ്ട് ഇവന്‍ സ്വയം രക്ഷ നേടിയില്ല.. അവനു വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു ..മരണത്തെയും ജയിക്കുക ....
        23 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta anyway thanks am going see u tomarrow if GOD allows ...Thanku ALL
        22 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Zuhair Ali രണ്ട് കാര്യം ജീമോന് സൂചിപ്പിച്ചു.1. യേശുവിന്റെ അത്ഭുതങ്ങളൊന്നും സ്വയമായി ചെയ്തതായിരുന്നില്ല എന്ന എന്റെ വാദം പൂര്ണ്ണമായും തെറ്റാണ്. കാരണം യേശു കൃത്യമായി ആജ്ഞാപിച്ചു കൊണ്ട് സ്വയം ചെയ്യുന്നതായിട്ടാണ് ബൈബിളുദ്ദരിക്കുന്നത്. 2.യേശു ദൈവ പുത്രനല്ലെന്നതിന് തെളിവായി വിമര്ശകര് ചൂണ്ടിക്കാണിക്കുന്ന കാര്യം യേശു നിര്ണ്ണായക ഘട്ടത്തില് പ്രാര്ഥിച്ചതായിരുന്നു. അത് ദൈവപുത്രനല്ലാത്തതു കൊണ്ടല്ല, മരണത്തെയും അധിജീവിക്കണമെന്ന കൃത്യമായ ലക്ഷ്യത്തോട് കൂടിയായിരുന്നു.OK.m accept ur Critic with happiness...'ll see again, Insha Allah(if GOD allows) thanks Alot
        22 മണിക്കൂര്‍ മുമ്പ് · 
      • Geemon Pathanamthitta 
        അപ്പൊ . പ്ര. 17 : 31 ; റോമര്‍ 8 . 31 -35 ,2 കോരി . 5 : 14 -19 , യോഹ. 3 -13
        യേശു ദൈവ പുത്രന്‍ അല്ല എന്ന് താങ്കള്‍ സമര്തിച്ചിരിക്കുന്ന അതെ അധ്യായങ്ങളില്‍ നിന്നുമുള്ള വാക്യങ്ങള്‍ തന്നെയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌ , താങ്കള്‍ ഉദ്ധരിച്ചിരിക്കുന്നത് മുഴുവന്‍ പുതിയ നിയമങ്ങളാണ് ഞാന്‍ വിശ്വസിക്കുന്നതും അത് മാത്രമാണ് ..എന്ന് പറഞ്ഞാല്‍ പഴയവയെ തള്ളി പറയുന്നു എന്നാ അര്‍ത്ഥമില്ല.. വെളിപാട്‌ പുസ്തകം ഞാന്‍ ഒഴിവാക്കുകയാണ്..അതില്‍ തൊടാനുള്ള പ്രാപ്തി ഇല്ലാത്തതു കൊണ്ടാണ് അതിനെയും താങ്കള്‍ എത്റെടുക്കുകയാണെങ്കില്‍ മറ്റൊരു പ്രവാചകനായി യോഹന്നാനെ താങ്കള്ക് അന്ഗീകരികെണ്ടാതായ് വരും .യേശുവിന്റെ ശിഷ്യന്മാര്‍ മാത്രമാണ് അവര്‍ .ഞാന്‍ ഒരു മാര്‍ത്തോമ വിസ്വസിയയതിനാല്‍, ത്രീയേക ദൈവത്തില്‍ വിശ്വസിച്ചാണ് വളര്‍ന്നു വന്നത്...
        ഇപ്പോള്‍ എന്റെ വിശ്വാസം ഇതാണ് ...
        ദൈവം = യേശു = പരിശുധാട്മാവ് ====== വരാനിരിക്കുന്നവന്‍
        12 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Zuhair Ali 
        ‎1.യേശു ദിവ്യാത്ഭുതം പ്രവര്ത്തിച്ചതിന് ശേഷം പറയുന്നു...
        “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു (യോഹന്നാന് 5.19)
        ആകയാൽ യേശു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും (യോഹന്നാന് 8.28)
        പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹന്നാന് 5.23,24)ആകയാല്‍ യേശു പ്രവര്‍ത്തിച്ച ദിവ്യാത്ഭുതങ്ങള്‍ യേശുവിന്റെ കഴിവിനാല്‍ പ്രവര്‍ത്തിച്ചതല്ലെന്നും ദൈവാനുമതി പ്രകാരം മാത്രം പ്രവര്‍ത്തിച്ചതാണെന്നും വ്യക്തമാവുന്നു.
        11 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Zuhair Ali 
        യേശുവിന്റെ ദിവ്യാത്ഭുതത്തെ കുറിച്ച് ഖുര്‍ആനില്‍ നടത്തിയ വിശദീകരണത്തിന് പൂര്‍ണ്ണമായും യോജിച്ചു കൊണ്ടാണ് ബൈബിള്‍ വിവരിക്കുന്നതെന്ന് മുകളിലെ വാക്യങ്ങള്‍
        വ്യക്തമാമുകളിലെ വാക്യങ്ങള്‍ ക്കുന്നു." അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് വേദവും തത്ത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിച്ചുതന്നു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, “ഈ തെളിവുകളെല്ലാം തെളിഞ്ഞ ആഭിചാരം മാത്രമാണെ”ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു. "(Quran 5:116)
        11 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍
      • Geemon Pathanamthitta ദൈവനുമാതിയലെയല്ല ദൈവം പുത്രന് കൊടുത്ത അധികാരതിനാല്‍ അത് കൊണ്ടാണ് യേശുവിനെ ദൈവപുത്രന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ..പ്രവാചകര്‍ - അത് ബൈബിളില്‍ എല്ലയിടര്തും കാണുവാന്‍ കഴിയും ...സത്യട്മാവില്‍ പ്രവചിക്കുന്നവരും ആശുധട്മാവില്‍ പ്രവചിക്കുന്നവരും.. അങ്ങേനെയുള്ള ഒരു പ്രവാചകനായി മാത്രം നബി തിരുമേനിയെ ഞാനും കാണുന്നു തെറ്റുണ്ടെങ്കില്‍ തിരുത്തി തരിക...
        11 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍
      • Geemon Pathanamthitta see u in the evening want to study ur given references
        11 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali 
        ‎2.<<അവന്‍ കരങ്ങള്‍ പിതാവിന്റെ അടുക്കലേക്കു ഉയര്‍ത്തി പറഞ്ഞത്...... അവിടെയാണ് ക്രിസ്തുവിനെ വിമര്‍ശിക്കുന്നവര്‍ ചോദിക്കുന്നത് ഇവന്‍ ദൈവപുത്രനെങ്കില്‍ എന്ത് കൊണ്ട് ഇവന്‍ സ്വയം രക്ഷ നേടിയില്ല>> ഇതു കൊണ്ട് മാത്രമല്ല. മൂന്ന് ന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തെ വിവര്‍ശിക്കുന്നത്. |. യേശു ബൈബിളിലെവിടെയും തന്നോട് പ്രാര്‍ഥിക്കാനോ തന്നിലേക്ക് അഭയം പ്രാപിക്കാനോ ആവശ്യപ്പെടുന്നില്ല. എന്ന് മാത്രമല്ല. യേശുവിനെ കര്‍ത്താവെന്ന് ക്രിസ്ത്യാനികള്‍ വിളിക്കാറുണ്ടെങ്കിലും യേശുവിന്റെ ഈ വാക്യത്തെ നിരാകരിക്കാനാവില്ല. "എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവനേവനുമല്ല സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രെ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്.'' (മത്തായി: 7: 21) 2.
        യേശു ഏകനായ ദൈവത്തെ മാത്രമേ വിളിച്ച് പ്രാര്‍ഥിക്കാവൂ എന്ന് പഠിപ്പിക്കുന്നു. തന്നെ അതില്‍ പങ്കാളിയാക്കമെന്നെവിടെയും പറയുന്നില്ല.||. പ്രലോഭനത്തിന് വന്ന പിശാചിനോട് യേശു ആക്രോശിച്ചു: "സാത്താനേ, എന്നെ വിട്ടു പോ; നീ നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ.'' (മത്തായി: 4: 10, ലൂക്കോസ്: 4: 8)
        |||.യേശുവിന്റെ പ്രാര്‍ഥനമുഴുവന്‍ ഏക ദൈവത്തോടായിരുന്നു. മുകളില്‍ പറഞ്ഞ ഉദാഹരണം ധാരാളം. ചുരുക്കത്തില്‍ പിതാവിനെയും പുത്രനെയും വേറിട്ട് കാണണമെന്ന് യേശു നിരന്തരമായി (മത്തായി: 10:18,യോഹ: 14:28) ആഹ്വാനം ചെയ്യുമ്പോള്‍ രണ്ട് പേരെയും ഒരുമിച്ച് കാണണമെന്നാണ് ക്രൈസ്തവത ആഹ്വാനം ചെയ്യുന്നത്. ഇത്‌
        ദുരൂഹതയുണര്‍ത്തുന്ന കാര്യമായി തോന്നുന്നില്ലേ?
        10 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali 
        LIKE?ജീമോനുദ്ദേശിച്ച കാര്യം ഇതാണെങ്കില്‍ ലൈക്ക് ചെയ്യുക.തുടര്‍ന്ന് അറിയാവുന്ന കാര്യങ്ങളുണ്ടെങ്കില്‍ പറയാം.ദിവ്യാത്ഭുതത്തെ കുറിച്ച കമന്റ്: 1.യേശുവിന് മറ്റു പ്രവാചകന്മാരില്‍ നിന്നും വ്യത്യസ്ഥമായി അധികാരം നല്‍കിയിരിക്കുന്നു. അവര്‍ക്കൊന്നുമില്ലാത്ത ദിവ്യാത്ഭുതം യേശുവിനുള്ളതിനാല്‍ തന്നെ അദ്ദേഹം ദൈവപുത്രനാണ്.2. പഴയനിയമത്തിലെ പ്രവാചകന്മാര്‍ സത്യ-അസത്യാത്മാവില്‍ പ്രവചിക്കുന്നവരാണ്. 3. ഇത്തരം യേശുവിന് മുമ്പ് കടന്നുപോയ പ്രവാചകന്മാരെ പോലെ മുഹമ്മദിനെയും കണക്കാക്കുന്നു. ചുരുക്കത്തില്‍ ദിവ്യാത്ഭുതത്തിന്റെ വിഷയത്തില്‍ യേശു ഇതര പ്രവാചകന്മാരില്‍ നിന്നും വ്യത്യസ്ഥനാണ്.
        10 മണിക്കൂര്‍ മുമ്പ് · 
      • Geemon Pathanamthitta 
        ‎"എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കുന്നവനേവനുമല്ല സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രെ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്.''>>> പിതാവിന്റെ ഇഷ്ടം എന്താണെന്നു മുന്‍പ് ജനങ്ങളെ നയിച്ചവരിലൂടെ ദൈവം നല്‍കിയിട്ടുണ്ട് അത് 10 കല്പനകളില്‍ സമ്ഗ്രഹിചീട്ടുമുന്ടു ...ലോകമക്കള്‍ ചെയ്ത കൂടിയ പാപങ്ങളില്‍ നിന്നും മാനവരാശിയെ മോചിപ്പിക്കുന്നതിനു വേണ്ടിയാണു യേശു കല്വരിയില്‍ യാഗമായത്..2000 വര്‍ഷങ്ങള്‍ക് ശേഷവും തനിക്കു വേണ്ടി അവന്‍ യാഗമയെന്നും ഇനി അവനു വേണ്ടി ജീവിക്കുമെന്നും പറയുന്ന ഏവനും അവന്‍ രക്ഷാമാര്‍ഗം ആയിരിക്കുന്നു ....അവന്റെ വചനങ്ങള്‍ കൈകൊല്ലുംബോള്‍ അത്ഭുതങ്ങള്‍ നടക്കുന്നു.... പ്രവാചകര്‍ പഴയ നിയമത്തില്‍ മാത്രമാണ് എന്ന് പറയുന്നതിനോട് യോജിക്കുന്നില്ല പരിശുതട്മാവിനാല്‍ പ്രവചിക്കുന്നവര്‍ ഇപ്പോളും ഉണ്ട് .... യോഹന്നാന്‍ 8: 57-59 വായിക്കുകയാണെങ്കില്‍ കുറെ കൂടി മനസ്സിലാകും... സാധാരണക്കാരയവരുടെ മുന്‍പില്‍ അവന്‍ ദൈവമാണെന്ന് അവകാശപെട്ടിരുന്നില്ല എന്നാല്‍ അധികാരം മൂലം ചോദ്യം ചെയ്തവരുടെ മുന്പിലോക്കെയും അവന്‍ ആരാണെന്നു വെളിപെടുതിയിരുന്നു .. അത്ഭുതങ്ങള്‍ അവന്‍ ആരാണെന്നു വെളിവകുന്നതിനു വേണ്ടി ചെയ്തവയാണ് ...അവന്‍ കൊല്ലപ്പെടുകയും ഉയിര്തെഴുന്നെല്കുകയും പരിശുതട്മാവ് എന്നാ കാര്യസ്ഥനെ അയക്കുകയും ചെയ്തു... ഇത് ഒരു നാമ മാത്രാ ക്രിസ്ടിഅനിയുടെ വിശ്വാസത്തില്‍ നിന്നും ഉണ്ടാകുന്ന ചിന്തകളാണ് അത് കൊണ്ട് തന്നെ ഒന്നിലും ലൈക്‌ ഇടുകയില്ല തിരിച്ചും വേണ്ട ..
        6 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Zuhair Ali ഞാന് ചോദിച്ചതതല്ല. താങ്കള് മുമ്പത്തെ പോസ്റ്റില് പറഞ്ഞ കാര്യങ്ങള് അത് തന്നെയാണോ എന്നു് ഉറപ്പ് വരുത്താനാണ് ലൈക് ചെയ്യാന് പറഞ്ഞത്. അത് മുഴുവന് താങ്കളുന്നയിച്ച വാദങ്ങളാണ് എന്റേതല്ല.
        6 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta ഞാന്‍ ഇട്ട പോസ്ടുമായ് ബന്ടപെട്ട കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറഞ്ഞത് . ഒരു വാദവും ഞാന്‍ ഉയര്‍ത്തുന്നില്ല ....
        6 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali OK
        6 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali 
        യേശുവിന് മറ്റു പ്രവാചകന്മാരില്‍ നിന്നും വ്യത്യസ്ഥമായി അധികാരം നല്‍കിയിരിക്കുന്നു. അവര്‍ക്കൊന്നുമില്ലാത്ത ദിവ്യാത്ഭുതം യേശുവിനുള്ളതിനാല്‍ തന്നെ അദ്ദേഹം ദൈവപുത്രനാണ് എന്നതാണ് താങ്കളുന്നയിക്കുന്ന പ്രധാന വിഷയം."പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു" (യോഹന്നാന് 5.19).അഥവാ ദൈവാനുമതിയില്ലാതെ യാതൊന്നും സാധിച്ചിരുന്നില്ല. ഇനി മുന് പ്രവാചകരിലേക്ക് പോവാം. യേശു ചെയ്ത എല്ലാ ദിവ്യാത്ഭുതങ്ങളും അവരും പ്രവര്ത്തിച്ചിരുന്നു എന്നതാണ് സത്യം.1)എലീശാ പ്രവാചകന്റെ ദിവ്യാത്ഭുതം വായിക്കുക.
        "എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു. പിന്നെ അവൻ കയറി ബാലന്റെ മേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊൾക എന്നു പറഞ്ഞു. അവൾ അകത്തുചെന്നു അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി. "( 2 Kings 4:32-37) പ്രസ്തുതമാന ദണ്ഡം വെച്ച് എലീശാ ദൈവപുത്രനാവേണ്ടിയിരുന്നില്ലേ?
        6 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali 
        ‎2 Kings 4:42-44
        അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
        2 kings 5:1-14
        എലിശാ സിറിയാ സേനാധിപതി നാമാന്റെ കുഷ്ഠരോഗം സുഖപ്പെടുത്തി
        2 kings 6:18-21
        ആളുകള്ക്ക് അന്ധതയുണ്ടാക്കി, ആ അന്ധത പിന്നീട് സുഖപ്പെടുത്തി.
        1 kings 17:17-22
        ഏലിയാവ് ഗൃഹനായികയുടെ കുഞ്ഞിന് ജീവന് കൊടുത്തു
        Yeheskel 37:6-10
        യെഹസ്കിയേല് പ്രവാചകന് ശ്മശാനത്തിലെ അസ്ഥികള് മാംസം കൊണ്ട് പൊതിയുകയും ജീവിനിടീക്കുകയും ചെയ്തു.
        6 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali 
        എലീശ പ്രവാചകന് രോഗം സുഖപ്പെടുത്തുന്നു. കുഷ്ടം സുഖപ്പെടുത്തുന്നു. അന്ധത് മാറ്റുന്നു. ഏലിയാവ് കുഞ്ഞിന് ജീവന് നല്കുന്നു.യെഹസകയേല് ശ്മശാനത്തിലെ അസ്ഥികള്ക്ക് പോലും ജീവന് നല്കുന്നു. പക്ഷെ അതൊന്നും അവര്ക്ക് ദൈവം നല്കിയ അധികാരമായിരുന്നു ദൈവാനുമതി പ്രകാരമുള്ള അത്ഭുതങ്ങള് മാത്രമായിരുന്നു.യേശു ചെയ്തതും അതു തന്നെ. ആ രീതിയില് വല്ല സംശയവുമുണ്ടെങ്കില് അത് ദൂരികരിക്കാന് ഇത്ര കൂടി പറഞ്ഞു-"പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല". ഖുര്ആനും അക്കാര്യം തന്നെ പറഞ്ഞു "എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു."(5:116).ഇവിടെ യേശുവിനെ യേശു സ്വയം പരിചയപ്പെടുത്തിയ രീതിയില് മുസ്ലിംകള് അംഗീകരിക്കുന്നു. എന്നാല് പില്കാലത്തെ സഭാ-സുന്നഹദോസ് തീരുമാനത്തിനനുസരിച്ച് യേശുവിനെ ക്രൈസ്തവര് ഉള്ക്കൊള്ളുന്നു. ഇതാണ് ഞാന് മനസ്സിലാക്കുന്ന വിത്യാസം.
        6 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali അപ്പൊ . പ്ര. 17 : 31 ; റോമര്‍ 8 . 31 -35 ,2 കോരി . 5 : 14 -19...ബൈബിളില്‍ വിശുദ്ധ പൗലോസ് എഴുതിയ വിവിധ ദേശങ്ങളിലെ വ്യക്തികള്‍ക്കും മറ്റുമയച്ച കത്തുകളാണ് താങ്കളുദ്ധരിച്ച വാക്യങ്ങള്‍.അതില്‍ യേശുവിന്റെ ദിവ്യത്വത്തിലേക്ക് സൂചനകളും കൃത്യമായ പരാമര്‍ശങ്ങളുമുണ്ടെന്നത് ഞാനും അംഗീകരിക്കുന്നു. അവിടെ തന്നെയാണ് ഞാന്‍ ദുരൂഹത കാണുന്നതും. പൗലോസിനെ കുറിച്ച ചര്‍ച്ച നമുക്ക് വഴിയെ ആവാം. ഇവിടെ കൃത്യമായ ഒരു വൈരുദ്ധ്യത്തിലെത്തി നില്‍ക്കുകയാണ്. യേശുവിന്റെ വാക്യങ്ങളും വിശുദ്ധ പൗലോസിന്റെ വാക്യങ്ങളും തമ്മില്‍ ഇതില്‍ നമ്മുക്ക് ആരുടെത് സ്വീകരിക്കണം?
        6 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta താങ്കള്‍ എന്നെ ഒരു ചര്‍ച്ചയിലേക്ക് വലിച്ചിഴക്കുകയാണ്...ഞാന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുക എന്ത് കൊണ്ട് നബിയെ ദൈവമായി കണക്കാക്കുന്നു ? യേശു പുരുഷ ബന്ടമില്ലാതെ ഒരു കന്യകയില്‍ പിറന്നു എന്റെ പപങ്ങല്കായി അവന്‍ കല്വരിയില്‍ യാഗമായി അവന്‍ ഇന്നും എനിക്ക് വേണ്ടി ജീവിക്കുന്നു എന്നാ വിശ്വാസത്തിലാണ് നിരീശ്വര വാദത്തില്‍ നിന്നും പിന്മാറി ഞാന്‍ ഒരു ക്രിസ്ടിഅനിയായി ജീവിക്കുന്നത്....
        4 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali <<ഞാന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുക എന്ത് കൊണ്ട് നബിയെ ദൈവമായി കണക്കാക്കുന്നു ? >> മുഹമ്മദ് നബിയെ ആരു ദൈവമായി കണക്കാക്കുന്നില്ല.
        4 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta സമ്മതിക്കുന്നു ഏതു പ്രവാചക വചനമാണ് താങ്കളെ താങ്കളുടെ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നത്
        4 മണിക്കൂര്‍ മുമ്പ് · 
      • Geemon Pathanamthitta 
        വിവിദ സഭകള്‍ നയിചിരുന്നവര്ക് അയച്ചവ തന്നെയാണ് ലേഖനങ്ങളായി കണക്കാക്കുന്നത് . താങ്കള്‍ തന്നെയാണ് അവയില്‍ നിന്നും വാക്കുകള്‍ എടുത്തു ഉദ്ധരിക്കുവാന്‍ തുടക്കമിട്ടത് , യേശു ജനിച്ച നാട്ടില്‍ ഇപ്പോള്‍ എത്ര ക്രിസ്തയാനികള്‍ ഉണ്ട് ...... കാതോലിക സഭ വിശ്വാസികള്‍ ആയിരുന്ന marxum engalsum എന്തിനു വേണ്ടി ചരിത്ര താളുകളില്‍ എഴുതപെട്ട ഒരു മാറ്റത്തിന്റെ തുടക്കക്കാരായി ... യേശു നില കൊണ്ടത്‌ സമൂഹത്തിലെ പാവങ്ങള്‍ക് വേണ്ടിയായിരുന്നു അവന്‍ കലിതോഴുതില്‍ പിറന്നത്‌ ആശരനര്കും ആലംബഹീരകും വേണ്ടിയായിരുന്നു..... അധികാര വര്‍ഗത്തിന് യേശുവിന്റെ കാഴ്ചപാടുകള്‍ അന്നും ഇന്നും ഒരു സമസ്യ തന്നെയാണ് ...
        4 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali ഇനി എന്തു കൊണ്ട് പ്രവാചകനാക്കുന്നു എന്നതാണുദ്ദ്യേശ്യമെങ്കില് അത് നേരത്തെ ഇതേ ചോദ്യത്തിന് മറുപടിയായി വിശദീകരിച്ചു. വിശുദ്ധ ഖുര്ആന് ദൈവിക ഗ്രന്ഥമാണെന്ന് തെളിയിക്കാമെന്നുള്ളതു കൊണ്ടാണ് മുഹമ്മദ് നബി ദൈവത്തിന്റെ പ്രവാചകനെന്ന് വിശ്വസിക്കുന്നത്.അതോടൊപ്പംബൈബിള് പ്രവചിക്കുന്ന പ്രവാചകനും മുഹമ്മദും തമ്മില് സാമ്യം ദര്ശിക്കാം.
        4 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta മുഴുവന്‍ സമയവും നെറ്റില്‍ ഇരിക്കുവാന്‍ കഴിയാത്തതിനാലാണ് കമന്റുകള്‍ വൈകുന്നത് ദയവായി സഹകരിക്കുമല്ലോ... copy paste paripadiyumilla alpa samayam kazhinju kanammennu viswasikkunnu ...
        4 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Zuhair Ali 
        <<<താങ്കളെ താങ്കളുടെ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന വചനം>>> Quran Chapter:114 -പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
         ."പ്രവാചകന്‍ പറഞ്ഞുകൊടുക്കുക:അവന്‍ അല്ലാഹുവാകുന്നു.ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല. അവന് തുല്യനായി ആരുമില്ല."ഖുര്ആനിലെ മൂന്നിലൊന്ന് എന്ന് വിവക്ഷിക്കുന്ന ഖുര്ആന് വാക്യമാണ് എന്നെ മുഹമ്മദില് ഉറപ്പിച്ചു നിര്ത്തുന്നത്. ലോകത്ത് ദൈവത്തെ കുറിച്ചാണ് എക്കാലത്തും മൂഢധാരണകള് നിലനിന്നിരുന്നത്. സ്രഷ്ടാവാരാണെന്ന് കൃത്യമായി നിറ് വചിക്കുക എന്നത് തന്നെയാണ് സ്രഷ്ടാവിന്റെ പ്രവാചകന്റെ പ്രധാന ചുമതല. മുഹമ്മദ് അത് സംശയലേശമന്യേ പ്രഖ്യാപിച്ചു. ഇതേ പ്രഖ്യാപനത്തിന് അനുഗുണമായ തെളിവള് തന്നെയാണ് അടിസ്ഥാന പരമായി യേശു അടക്കം എല്ലാ പ്രവാചകരും പഠിപ്പിച്ചതെന്ന് വിശ്വസിക്കയും ചെയ്യുന്നു. അഥവാ ലോകത്ത് വന്ന സകല പ്രവാചകന്മാരെയും സത്യപ്പെടുത്തി അവരുടെ വേദങ്ങളെ മുഴുവന് ഉറക്കെ പ്രഖ്യാപിച്ചാണ് വേദങ്ങളുടെയെല്ലാം അവസാന പതിപ്പുമായി പ്രവാചകന് ആഗതനാവുന്നത്. ആ പ്രവാചകനാവട്ടെ മുന് തലമുറകള് പ്രതക്ഷയോടെ കാത്തിരുന്ന അന്ത്യദൂതനുമായിരുന്നു.
        4 മണിക്കൂര്‍ മുമ്പ് · 
      • Geemon Pathanamthitta ക്രിസ്തുവിനും ശേഷം വരനിരിക്കുന്നവന്‍ അല്ലാഹുവാണെന്ന് വിശ്വസിച്ചു ക്രിസ്തുവിന്റെ 6- നൂറ്റാണ്ടില്‍ 40 വയസ്സുള്ളപ്പോള്‍ പ്രവചനം നടത്തിയ നബി തിരുമേനിയും ബൈബിളിനെ അടിസ്ഥാനമാക്കി രചിക്കപെട്ട താങ്കളുടെ വിശുത മത ഗ്രന്ഥവും .... അതാണ് ശരിയായ മതമെന്നും വിശ്വസിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് ... വരനിരിക്കുന്നവന്‍ വന്നിട്ടില്ല എന്ന് വിശ്വസിക്കുവനാണ് എനികിഷ്ടം ....ജീവിതത്തില്‍ മൊത്തത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുവാന്‍ കഴിയുള്ള എന്നാ തിരിച്ചറിവോട് കൂടി തന്നെ അവനെ അനുഗമിക്കുന്നു .
        2 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta ജീവിതത്തില്‍ മൊത്തത്തില്‍ ക്രിസ്തുവിനെ അനുഗമിക്കുവാന്‍ കഴിയുകയില്ല എന്നാ തിരിച്ചറിവോട് കൂടി
        2 മണിക്കൂര്‍ മുമ്പ് ·  ·  2 പേര്‍
      • Sayoob Vadakke Chanat Geemon. യേശുവിനു ശേഷം യേശുവേപ്പോലെ അല്ലാഹു അഥവാ യഹോവ അയച്ച മറ്റൊരു പ്രവാചകനും എന്നാല്‍ അവസാനത്തെ പ്രവാചകനും ആയ മുഹമ്മദ്‌ നബി വന്നു എന്നാണു ഞങ്ങള്‍ വിശ്വസിക്കുന്നത്.
        2 മണിക്കൂര്‍ മുമ്പ് · 
      • Sayoob Vadakke Chanat യേശു അന്ത്യനാളിന് മുമ്പായി ഇനിയും ഭൂമിയില്‍ വരും എന്നാണു മുസ്ലിംകള്‍ വിശ്വസിക്കുന്നത്.
        2 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali ഒക. വരാനിരിക്കുന്നവന് വന്നിട്ടില്ലെന്ന് വിശ്വസിക്കാം. ദൈവിക മാര്ഗം അഥവാ യേശുവിന്റെ മാര്ഗം ജീവിതത്തിന് പരമാവധി പാലിക്കണമെന്ന താങ്കളുടെ ആഗ്രഹത്തേയും ത്വാഗതം ചെയ്യുന്നു.
        2 മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Sayoob Vadakke Chanat യേശുവിനു ശേഷം വരാനിരിക്കുന്ന്വാന്‍ അല്ലാഹു അല്ല. അല്ലാഹു അഥവാ യഹോവ എന്നും ഉള്ളവനാണ്.
        2 മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali യേശു കുരിശില് കിടന്ന് വിളിക്കുന്ന ഏലി..ഏലീ എന്ന ദൈവത്തെ കുറിക്കുന്ന വാക്കിന്റെ അറബി വകഭേതമാണ് ഇലാഹ് അഥവാ ദൈവം. യഥാര്ഥ ദൈവം The God എന്ന അര്ഥത്തില് Al-Ilah എന്നുപയോഗിക്കുന്നു. അതിന്റെ ഷോട്ട്ഫോമാണ് അല്ലാഹു. പ്രപഞ്ചത്തെ മുഴുമന് സൃഷ്ടിച്ച ആദി പിതാവായ ഏലി തന്നെയാണ് അല്ലാഹുവും.
        2 മണിക്കൂര്‍ മുമ്പ് · 
      • Geemon Pathanamthitta അവിടെയാണ് യഥാര്‍ത്ഥ പ്രശ്നം ഇരിക്കുന്നത് എല്ലാ വേദ ഗ്രന്ഥങ്ങളും മനുഷ്യനാല്‍ എഴുതപെട്ടതാണ് ദൈവം ഒരു മത ഗ്രന്ഥവും കെട്ടിയിറക്കി തന്നിട്ടില്ല ..ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങല്‍കനുസ്രിതമായി മത ഗ്രന്ഥങ്ങള്‍ ശ്രിഷ്ടിക്കപെട്ടു
        2 മണിക്കൂര്‍ മുമ്പ് · 
      • Geemon Pathanamthitta 
        ‎2000 വര്ഷം പഴക്കവും മുന്നേറ്റവും പിന്നേറ്റവും നടന്ന ഒരു മതച്ചരിത്രത്തെ ചെറിയ ഒരു പുസ്തകത്തില്‍ ആക്കിയാണ് നമ്മള്‍ ഉപ്പോള്‍ സംവദിക്കുന്നത് ... എല്ലാം എഴുതി ചേര്‍ക്കപെട്ടു പോയിരുന്നെങ്കില്‍ മനുഷ്യന്‍ കണ്ടു പിടിച്ച സൂപ്പര്‍ computerinu പോലും അതുല്കൊല്ലുവാന്‍ കഴിയുകയില്ലയിരുന്നു... എന്നാല്‍ മറ്റൊരു നാളിലും ഇല്ലാത്ത വളര്‍ച്ചയാണ് ഇന്ന് ക്രിസ്തുവിന്റെ പേരില്‍ നടന്നു കൊണ്ടിരിക്കുന്നത് ..അത് യേശു അയച്ച പരിശുതട്മാവ് എന്നാ കാര്യസ്ഥനെ ഏറ്റെടുത്തു വചനം എന്നാ വാളിനാല്‍ യുദ്ധം ചെയ്തു മരണത്തെ പോലും വരിക്കാന്‍ തയ്യാറാകുന്നവര്‍ കൂടി വരുന്നത് കൊണ്ടുമാണ് .....
        ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali 
        താങ്കളുന്നയിച്ച വിഷയങ്ങളോരോന്നായി ചര്ച്ചയാവാം.<<<വരനിരിക്കുന്നവന്‍ വന്നിട്ടില്ല എന്ന് വിശ്വസിക്കുവനാണ് എനികിഷ്ടം >>> ഒരാള് ഒരിടത്തുനിന്ന് യാത്രയാവുന്നു. അയാള് പറയുന്നു .എനിക്ക് ശേഷം ഒരാള് വരുമെന്ന്. അങ്ങനെ അദ്ദേഹം പറഞ്ഞ അടയാളങ്ങളോടെ ഒരാള് വരുന്നു. മൂന്ന് സമീപനം സ്വീകരിക്കാം. അദ്ദേഹം സത്യവാനാണോ എന്നന്വേഷിച്ച് അദ്ദേഹത്തെ സ്വീകരിച്ചിരുത്താം. അല്ലെങ്കില് അദ്ദേഹത്തെ കള്ളനാണെന്ന് തെളിയിച്ച് ആട്ടിയോടിക്കാം. ഇത് രണ്ടും ചെയ്യാതെ എനിക്ക് വരാനിരിക്കുന്നയാള് വന്നിട്ടി്ല്ലന്ന് വിശ്വസിക്കലാണിഷ്ടമെന്ന് നിലപാടുമെടുക്കാം. ഇനി ചിന്തിക്കുക താങ്കളുടെ അവസാന നിലപാടിന്റെ പ്രസക്തിയെ പറ്റി...അത് ബുന്ധി പൂറ്വ്വകമായ തീരുമാനം ഞാന് കരുതുന്നത് പരിശോദിച്ചതിന് ശേഷം തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതായിരിക്കുമെന്ന്...
        ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Geemon Pathanamthitta മേഘങ്ങള്കിടയിളുടെ തന്റെ വിശുദ്ധന്മാരെ ചെര്കുവാന്‍ അവന്‍ വരുമെന്ന് തന്നെ വിശ്വസിക്കുന്നു എന്നാല്‍ വിരലിലെന്നുന്നവര്‍ പോലും കാണുമോ എന്നാ സംശയത്തോട്‌ കൂടി തന്നെ ഈ ചര്‍ച്ച അവസാനിപ്പിക്കുവാനും താല്പര്യപ്പെടുന്നു .....
        ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പ് · 
      • Zuhair Ali 
        ചര്‍ച്ച അവസാനിപ്പിക്കാം. അതിന് മുമ്പ് ഈ ഖുര്‍ആന്‍ സൂക്തം താങ്കള്‍ക്ക് സമര്‍പ്പിക്കുന്നു...
        QURAN: 4:171 "അല്ലയോ ജനങ്ങളേ, നിങ്ങളിലിതാ, നിങ്ങളുടെ നാഥങ്കല്‍നിന്നുള്ള സത്യജ്ഞാനവുമായി ഈ ദൈവദൂതന്‍ ആഗതനായിരിക്കുന്നു. അതിനാല്‍ വിശ്വസിക്കുവിന്‍, നിങ്ങള്‍ക്കുതന്നെയാണ് ഗുണം. അവിശ്വസിക്കുകയാണെങ്കില്‍ അറിഞ്ഞിരിക്കുക: വാന-ഭുവനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിനുള്ളതാകുന്നു. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ. അല്ലയോ വേദക്കാരേ, സ്വമതത്തില്‍ അതിരുകവിയാതിരിക്കുവിന്‍. സത്യമല്ലാത്തതൊന്നും അല്ലാഹുവിന്റെ പേരില്‍ ആരോപിക്കാതിരിക്കുവിന്‍. മര്‍യമിന്റെ പുത്രന്‍ ഈസാ മസീഹ് ദൈവദൂതനും ദൈവം മര്‍യമിലേക്കയച്ച വചനവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അല്ലാഹുവിങ്കല്‍നിന്നുള്ള (മര്‍യമിന്റെ ഗര്‍ഭാശയത്തില്‍ ശിശുവായി രൂപംകൊണ്ട) ഒരാത്മാവുമായിരുന്നു. നിങ്ങളും അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. ത്രിത്വം വാദിക്കാതിരിക്കുക. അതില്‍നിന്നു വിരമിക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. അല്ലാഹു ഏകനാകുന്നു. പുത്രനുണ്ടായിരിക്കുന്നതില്‍നിന്ന് പരിശുദ്ധനുമാകുന്നു. ആകാശ ഭൂമികളിലുള്ളതൊക്കെയും അവന്റേതത്രെ. അവയുടെ കൈകാര്യത്തിനും മേല്‍നോട്ടത്തിനും അവന്‍തന്നെ എത്രയും മതിയായവനല്ലോ."http://thafheem.net/ShowReference.php?fno=4%3A171ലോകത്തിലുള്ള കോടിക്കണക്കായ ആളുകള്‍ യേശുവിന്റെ ദിവ്യത്വത്തില്‍ വിശ്വസിക്കുകയും പ്രവാചകനെന്നത് നിരസിക്കുകയും ചെയ്യുന്നുവെന്ന് ജീമോന്‍ പറഞ്ഞല്ലോ. സത്യത്തില്‍ ഈ വിഷയത്തില്‍ ആരാണ് പ്രതി? യേശുവല്ലെന്ന് വ്യക്തം.
        കാരണം യേശു പറഞ്ഞതായി ബൈബിളുദ്ധരിക്കുന്നു. "ദൈവം നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.'' (യോഹ: 8:40-42) ആയതിനാല്‍ യേശു ഉപദേശിച്ചതിനെരാണ് ക്രൈസ്തവ വിശ്വാസികള്‍ വിശ്വസിക്കുന്നതെന്ന് വരുന്നു.മറ്റൊരു ഭാഷയില്‍ മുസ്ലികള്‍ യേശുവിന്റെ മതത്തിലും ക്രൈസ്തവര്‍ പൗലോസ്-സഭ മതത്തിലും വിശ്വസിക്കുന്നു.
        36 മിനിറ്റുകള്‍ മുമ്പ് ·  ·  ഒരു വ്യക്തി
      • Zuhair Ali 
        ഇനി താങ്കള്‍ പറഞ്ഞ പോലെ മേഘങ്ങളിലൂടെ മാലാഖമാര്‍ ഇറങ്ങിവന്ന് ഏറ്റെടുത്ത് ദൈവസന്നിധിയില്‍ എത്തിയതിന് ശേഷമുള്ള ഒരു രംഗം ഖുര്‍ആന്‍ ഇപ്രകാരം ചിത്രീകരിക്കുന്നു.(5:109-119) "അല്ലാഹു ചോദിക്കും, `ഓ മര്‍യമിന്റെ പുത്രന്‍ ഈസാ, നീ ജനങ്ങളോടു അല്ലാഹുവിനെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും രണ്ടു ആരാധ്യരായി വരിക്കുവിന്‍ എന്നു പറഞ്ഞിട്ടുണ്ടായിരുന്നുവോ?` അപ്പോള്‍ അദ്ദേഹം മറുപടി പറയും: `നീയെത്ര പരിശുദ്ധന്‍! എനിക്ക് അധികാരമില്ലാത്തത് പറയുക എന്റെ ജോലിയായിരുന്നില്ല. ഞാനതു പറഞ്ഞിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നീ അറിഞ്ഞിട്ടുമുണ്ടായിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളതൊക്കെയും നീ അറിയുന്നു; നിന്റെ മനസ്സിലുള്ളതൊന്നും ഞാന്‍ അറിയുന്നുമില്ല. നീയോ, അദൃശ്യയാഥാര്‍ഥ്യങ്ങളെല്ലാം അറിയുന്നവനല്ലോ. നീ എന്നോടാജ്ഞാപിച്ചിട്ടുള്ളതല്ലാതൊന്നും ഞാന്‍ അവരോടു പറഞ്ഞിട്ടില്ല. അതായത്, എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവിന് ഇബാദത്തു ചെയ്യുവിന്‍ എന്ന്. ഞാന്‍ അവരില്‍ ഉണ്ടായിരുന്ന കാലത്തോളം അക്കാര്യത്തില്‍ ഞാന്‍ അവരുടെ നിരീക്ഷകനുമായിരുന്നു. നീ എന്നെ തിരിച്ചുവിളിച്ചപ്പോഴോ, അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു. നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ അവര്‍ നിന്റെ ദാസന്മാരല്ലോ. നീ അവര്‍ക്ക് മാപ്പരുളുന്നുവെങ്കിലോ, നീ അജയ്യനും അഭിജ്ഞനും തന്നെ.` അപ്പോള്‍ അല്ലാഹു അരുള്‍ചെയ്യും: സത്യവാന്മാരുടെ സത്യസന്ധത ഫലംചെയ്യുന്ന ദിനമത്രേ ഇത്. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അതില്‍ അവര്‍ എന്നെന്നും വസിക്കുന്നവരാകുന്നു. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു; അവര്‍ അല്ലാഹുവിലും. അതത്രെ മഹത്തായ വിജയം."http://thafheem.net/ShowReference.php?fno=5%3A116. OK Thank You Geemon
        26 മിനിറ്റുകള്‍ മുമ്പ് · 

    2 comments:

    ഈ ചര്‍ച്ചയില്‍ പങ്കെടുക്കണം എന്നാഗ്രഹിക്കുന്നു - എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

    എന്‍റെ ഫെയിസ് ബുക്ക്‌ പ്രൊഫൈല്‍.

    http://www.facebook.com/profile.php?id=560498791

    പ്രസ്തുത ചര്ച്ച ഇപ്പോഴില്ല...സോറി

    Post a Comment

    വായിച്ചു കഴിഞ്ഞല്ലോ, ഇനി താങ്കള്‍ക്കും അഭിപ്രായം പറയാം. അഭിപ്രായത്തിന് നിയന്ത്രണമുണ്ടാവില്ല.

    Twitter Delicious Facebook Digg Stumbleupon Favorites More