Friday, June 10, 2011

പാഴായ പ്രവചനം അഥവാ ഒരു പാഴായ പരിശ്രമം

ഖുര്‍ ആനില്‍ എന്താണ്? എന്ന ബ്ലോഗില്‍ നടന്ന സംവാദം പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ ഉദ്ദരിക്കുന്നു. ഖുര്‍ആനിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളുടെ കോലം തിരിയാനിതുപകരിക്കുംhttp://quran-talk.blogspot.com/2010/10/blog-post_06.html ഖുര്‍ ആനില്‍ എന്താണ്?  ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?Wednesday, October 6, 2010 പാഴായ പ്രവചനംയഹൂദര്‍ ഒരിക്കലും ഒരുമിച്ചു ചേരുകയോ മുസ്ലീമുകല്‍ക്കെതിരെ യുദ്ധം ചെയ്യുകയോ ഇല്ല എന്നാണു ഖുറാന്‍ പറയുന്നത്. 59:14: കോട്ടകെട്ടിയ...

ഒന്നര ദിവസത്തില്‍ മൂന്ന് രാപ്പകലുകളോ?

"ഒരു പ്രവചനം യഥാര്‍ഥത്തില്‍ പ്രവചനമായി പരിഗണിക്കപ്പെടണമെങ്കില്‍ അതിനു മുന്‍കൂട്ടി പറഞ്ഞതൊക്കെയും സംഭവിക്കണം.ഒരു പ്രവചനത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പരാചയപ്പെട്ടാല്‍ അത് പരാജയാധീനമായ മനുഷ്യമനസ്സില്‍ നിന്നുളവായതാണ്. ദൈവത്തില്‍ നിന്നുള്ളതല്ല. ബൈബിള്‍ നിര്‍ദ്ദേശിക്കുന്ന പരിശോദനാക്രമം ഇതാണ്. ഈ നിലവാരത്തില്‍ നിലയുറപ്പിച്ചു നാം നിരീക്ഷിക്കുമ്പോള്‍ ബൈബിള്‍ പൂര്‍ണ്ണമായും വിശ്വസനീയം എന്നു മനസ്സിലാകും".(സമ്പൂര്‍ണ്ണ ദൈവശാസ്ത്രം, പേജ്-89) ബൈബിളിലെ ദൈവികവാക്യങ്ങളും പ്രവാചകന്മാരുടെ പ്രവചനങ്ങളും യാഥാര്‍ഥ്യമാവുകയും പുലരുകയും ചെയ്യും എന്ന് വിശ്വസിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. കാരണം അതില്‍ ദൈവിക വാക്യങ്ങളും വെളിച്ചവുമുണ്ടെന്നതിന് ഖുര്‍ആന്‍ ത്‌ന്നെ സാക്ഷിയാണ്....

Thursday, June 9, 2011

മുഹമ്മദിനെ കുറിച്ച് യേശുവിന്റെ വസിയ്യത്

ലോക ജന സംഖ്യയില്‍ ഏറ്റവും വലിയ വിഭാഗങ്ങള്‍ ആണല്ലോ ക്രിസ്ത്യാനികളും , മുസ്ലിംകളും . ഇരു കൂട്ടരും യേശു ക്രിസ്തുവിനെ അങ്ങേയറ്റം സ്നേഹിക്കുന്നവര്‍ ആണ് . മുസ്ലിംകള്‍ യേശു വിനെ പ്രവാചകന്‍ ആയി അന്ഗീകരിക്കുംപോള്‍ ക്രിസ്ത്യാനികള്‍ അദ്ധേഹത്തെ ദൈവ പുത്രനായി കണക്കാക്കുന്നു . യേശു തന്റെ ദൌത്യ നിര്‍വഹണത്തിന്റെ അന്ത്യ ഘട്ടത്തില്‍ തന്റെ അനുയായികളോട് ഒരു വസിയ്യത് ചെയ്യുകയുണ്ടായി . ഇത് ബൈബിളില്‍ അദ്ധ്യായം യോഹന്നാന്‍ 16: 7 മുതല്‍ വാക്യങ്ങള്‍ കാണുക : " എന്നാല്‍ ഞാന്‍ നിങ്ങളോട് സത്യം പറയുന്നു . ഞാന്‍ പോകുന്നത് നിങ്ങള്ക്ക് പ്രയോജനം, ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല , ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും . അവന്‍ വന്നു പാപത്തെ കുറിച്ചും...

Saturday, April 9, 2011

യേശു എന്താണ്‌ പറഞ്ഞത്‌ ?

ഇ.സി സൈമണ്‍ മാസ്റ്റര്‍ യഹൂദ മതക്കാരനോ ക്രിസ്‌ത്യാനിയോ ആയിരുന്നില്ല മൂസാ നബി എന്നതും, ക്രിസ്‌തുമത സ്ഥാപകനോ ആ മതവിശ്വാസിയോ അല്ലായിരുന്നു യേശു എന്നതും അധികമാരും മനസ്സിലാക്കിയിട്ടില്ലാത്ത യാഥാര്‍ഥ്യമാണ്‌. ഒരു പുതിയ മതം സ്ഥാപിക്കുകയായിരുന്നില്ല യേശുവിന്റെ ജീവിതലക്ഷ്യം. പ്രവാചക പരമ്പരയില്‍ പെട്ട അദ്ദേഹം, ജനിച്ചുവളര്‍ന്ന പ്രവാചകമതത്തില്‍ തന്നെയാണ്‌ ജീവിച്ചത്‌. മറ്റു പ്രവാചകന്മാരുടെ മതം ഏതായിരുന്നുവോ അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെയും മതം. ഇബ്‌റാഹീം, മൂസാ, യഅ്‌ഖൂബ്‌ തുടങ്ങിയ പ്രമുഖരായിരുന്നു അദ്ദേഹത്തിന്റെ മുന്‍ഗാമികളായ പ്രവാചകന്മാര്‍. യേശുവിന്റെ തൊട്ടു പിന്‍ഗാമിയായിരുന്നു അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌. ഒരേ മതവിശ്വാസികളായിരുന്നതുകൊണ്ടാണ്‌ ഖുര്‍ആനില്‍ യേശുവിന്റെ പേര്‌ വന്നതും പ്രാധാന്യത്തോടെ അദ്ദേഹത്തെപ്പറ്റി പ്രതിപാദിച്ചതും.സ്‌ത്രീകളില്‍ ഏറ്റവും വിശിഷ്‌ട സ്ഥാനം നല്‍കി പ്രശംസകൊണ്ട്‌ മൂടി പരിശുദ്ധ...

Pages 3123 »
Twitter Delicious Facebook Digg Stumbleupon Favorites More