Saturday, December 18, 2010

യേശു ദൈവമാണെന്നതിന് ബൈബിളില് തെളിവോ?


Nasiyansan said...
December 15, 2010 4:09 PM 

ഈശോയുടെ ദൈവത്വം വ്യക്തമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ ദൈവത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും മനുഷ്യത്വം< സ്‌പഷ്‌ടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ മനുഷ്യത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും പുതിയനിയമം പ്രയോഗിച്ചിരിക്കുന്നു. ലാസറിന്റെ കുഴിമാടത്തില്‍ മനുഷ്യനെന്ന നിലയില്‍, ദുഃഖാര്‍ത്തനായി വിലപിക്കുന്ന ക്രിസ്‌തു, `ലാസറേ, പുറത്തുവരൂ' എന്ന ശബ്‌ദത്താല്‍ അയാളെ പുനരുജ്ജീവിപ്പിച്ച്‌, ക്രിസ്‌തു അവിടുത്തെ ദൈവത്വം പ്രസ്‌പഷ്‌ടമാക്കി (യോഹ. 11:43). അതുപോലെ, പട്ടിണിപ്പാവങ്ങളെ കണ്ട്‌ മനസലിഞ്ഞ അവിടുന്ന്‌, തന്റെ ദൈവികശക്തി പ്രയോഗിച്ച്‌ അനേകായിരങ്ങളെ തീറ്റിപ്പോറ്റി (മത്താ. 15:32). താബോര്‍ മലമുകളില്‍ സ്വന്തം ദൈവത്വപ്രദര്‍ശനത്താല്‍ ശിഷ്യത്രയത്തെ ആനന്ദനിര്‍ല്ലീനരാക്കിയ ക്രിസ്‌തു, ദുഃഖവെള്ളിയാഴ്‌ച, നാനാവിധ പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും സ്വയംവിധേയനായി; അവിടുത്തെ മനുഷ്യപ്രകൃതിയുടെ തനിനിറം പ്രസ്‌പഷ്‌ടമായി; എന്നാല്‍ ഈസ്റ്റര്‍ ഞായറാഴ്‌ച സുപ്രഭാതത്തില്‍ പ്രഭാപൂരിതനായി, മഹത്വപൂര്‍ണനായി സ്വശക്ത്യാ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍, കര്‍ത്താവീശോ തന്റെ ദൈവത്വം പ്രകടമാക്കി. ഇങ്ങനെ, പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും മനുഷ്യനുമായ ഈശോയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, പുതിയ നിയമം ദൈവത്വപ്രധാനവും മനുഷ്യത്വപ്രധാനവുമായ വാക്യങ്ങള്‍ മാറി മാറി പ്രയോഗിക്കുന്നു.


മറുപടി

മുകളിലുദ്ധരിച്ച അത്ഭുത കൃത്യങ്ങള് യേശുവിന്റെ ദൈവാവസ്ഥയെ വെളിവാക്കുന്നതാണ് എന്നാണ് നാസിയാന്സാനിന്റെ വാദം. യേശു പ്രവാചകനാണ് എന്ന് വിശ്വസിക്കുന്ന മുസ്ലിംകളും യേശുവില് സംഭവിച്ച അത്ഭുതങ്ങള് തള്ളിപ്പറയുന്നവരല്ല. എന്നല്ല ബൈബിള് പോലും പരാമര്ശിക്കാതെ യേശുവിന്റെ ദിവ്യാത്ഭുതങ്ങളെ കുറിച്ച് ഖുര്ആനില് പരാമര്ശമുണ്ട് താനും. ഈ വാക്യങ്ങള് ശ്രദ്ധിക്കുക.
  അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് വേദവും തത്ത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിച്ചുതന്നു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, “ഈ തെളിവുകളെല്ലാം തെളിഞ്ഞ ആഭിചാരം മാത്രമാണെ”ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു. (Quran 5:116) യേശു തൊട്ടിലില് കിടന്ന് സംസാരിച്ചതായും (19:29-34)  ആകാശത്ത് നിന്ന് ഭക്ഷണത്തളിക ഇറക്കിക്കൊടുത്തതായും (5:114) പറയുന്ന ദിവ്യാത്ഭുതങ്ങള് ബൈബിളിലില്ല. ഖുര്ആനിലെ 19മത് അധ്യായത്തിന്റെ പേര് മറ്യം എന്നും 5മത് അധ്യായത്തിന്റെ പേര് ആ ഭക്ഷണത്തളിക (മാഇദ) യുമാണ്. പക്ഷെ ദിവ്യാത്ഭുതങ്ങള് യേശുവിന്റെ സ്വന്തമായ കഴിവുകൊണ്ടല്ല മറിച്ച ദൈവാനുമതിപ്രകാരവും ദൈവികനിര്ദ്ദേശാനുസാരവും ദൈവേച്ഢക്കനുസരിച്ച് സംഭവിക്കുന്നതാണ്. മുകളിലും വാക്യങ്ങളില് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു.

മുകളില്‍ വിവരിച്ച കാര്യം ക്രൈസ്തവര്‍ക്ക് ബാധകമല്ല എന്ന ബോധ്യത്തോടെ തന്നെയാണ് അവ വിശദീകരിച്ചത്. ബൈബിളില്‍ ഈ കാര്യങ്ങള്‍ യേശു സ്വയമായി തന്റെ ദിവ്യത്വമുപയോഗിച്ച് ചെയ്താണെന്നു പറയുന്നുണ്ടെങ്കില്‍ ക്രൈസ്തവര്‍ക്ക് അപ്രകാരം വിശ്വാസം പുലര്‍ത്തുന്നതില്‍ യാതൊരു തടസ്സവുമില്ല എന്നു ഞാനും വിശ്വസിക്കുന്നു .കാരണം വിശ്വാസത്തിന്റെ മാനദണ്ഡം എപ്പോഴും താന്‍ ദൈവികമാണെന്ന് വിശ്വസിക്കുന്ന വേദം തന്നെയായിരിക്കും.
പക്ഷെ ബൈബിള് പറഞ്ഞ യാഥാര്ഥ്യം തന്നെയായിരുന്നു ഖുര്ആനിലും ആവര്ത്തിച്ചത് എന്നതായിരുന്നു സത്യം.
യേശു ദിവ്യാത്ഭുതം പ്രവര്ത്തിച്ചതിന് ശേഷം പറയുന്നു...
 “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു (യോഹന്നാന് 5.19)
ആകയാൽ യേശു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും (യോഹന്നാന് 8.28)
പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹന്നാന് 5.23,24)
ഇനി ദിവ്യാത്ഭുതം എങ്ങിനെ പ്രവര്ത്തിച്ചാലും യേശുവിന്റെ ദൈവത്വത്തിന് തെളിവാണ്, കാരണം മരിച്ചവരെ ജീവിപ്പിക്കുകയും അന്ധന് കാഴച നല്കുകയും യേശും ചെയ്തതാണ് അതുകൊണ്ട്  യേശുദൈവമാണെന്നതില്  യാതൊരു വിധ സംശയവുമില്ല എന്ന വാദത്തിലാണ് താങ്കളിപ്പോഴും നില്ക്കുന്നതെങ്കില് താങ്കള് പഴയനിയമം വായിക്കുക..
2 Kings 4:32-37 
<b>എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു. പിന്നെ അവൻ കയറി ബാലന്റെ മേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊൾക എന്നു പറഞ്ഞു. അവൾ അകത്തുചെന്നു അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി. </b>

2 Kings 4:42-44 
<b>അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.</b>
2 kings 5:1-14
എലിശാ സിറിയാ സേനാധിപതി നാമാന്റെ കുഷ്ഠരോഗം സുഖപ്പെടുത്തി
2 kings 6:18-21
ആളുകള്ക്ക് അന്ധതയുണ്ടാക്കി, ആ അന്ധത പിന്നീട് സുഖപ്പെടുത്തി.
1 kings 17:17-22
ഏലിയാവ് ഗൃഹനായികയുടെ കുഞ്ഞിന് ജീവന് കൊടുത്തു
Yeheskel 37:6-10
യെഹസ്കിയേല് പ്രവാചകന് ശ്മശാനത്തിലെ അസ്ഥികള് മാംസം കൊണ്ട് പൊതിയുകയും ജീവിനിടീക്കുകയും ചെയ്തു.

ഇനി പറയൂ പ്രസ്തുത മാനദണ്ഡം വെച്ച് എത്ര ദൈവങ്ങളുണ്ടാവണം?

ഞങ്ങള്‍ക്കൊരു പിതാവേയുള്ളൂ. ദൈവംതന്നെ.'' ദൈവം നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.'' (യോഹ: 8:40-42)
അതുകൊണ്ട് നാം യേശു പറഞ്ഞകാര്യം സ്വീകരിക്കുന്നതല്ലെ മോക്ഷത്തിന്റെ മാര്ഗമെന്ന് എനിക്ക് തോന്നി. നിങ്ങള്ക്ക് വിയോജിക്കാം.... 


16 comments:

സന്തുലിതമായ ഒരു ബൈബിള്‍ വായനയില്‍ യേശുവാണ് ദൈവമെന്നോ മറ്റുപ്രവാചകന്‍മാരില്‍നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും ദിവ്യത്വമുണ്ടെന്നോ കാണാന്‍ കഴിയില്ല. ഒട്ടേറെ ബൈബിള്‍ സൂക്തങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും അദ്ദേഹം പ്രവാചകനെന്ന നിലയില്‍ നടത്തിയ അത്ഭുതങ്ങളെ ദൈവികതക്കുള്ള തെളിവായി പൊലിപ്പിച്ചു കാണിക്കുകയും ചെയ്താല്‍ മാത്രമേ യേശുവില്‍ പ്രത്യേകമായ ഒരു ദിവ്യാംശം കാണാന്‍ കഴിയൂ.


ഫോണ്ട് അല്‍പം കൂടി വലുതാക്കുകയും. കളര്‍ മാറ്റുകയും ചെയ്യുക. വായിക്കാന്‍ പ്രയാസം അനുഭവപ്പെടുന്നു. HTML TAG ഉപയോഗിക്കാതെ അതിലെ ഐക്കണുകള് ഉപയോഗിച്ച് എഡിറ്റ് ചെയ്യുക.

'' ദൈവം നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.'' (യോഹ: 8:40-42)

അതെ...കാര്യം വിക്തമാണ്..

പോസ്റ്റിനു ആശംസകള്‍.!

.'' ദൈവം നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.''(യോഹ: 8:40-42)

ഞാന്‍ അല്ലാഹുവിന്റെ റസൂല്‍ (ദൂതന്‍) ആകുന്നുവെന്ന് ഇതിനേക്കാള്‍ വ്യക്തമായി എങ്ങനെയാണ് പറയുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഒട്ടനവധി ഇത്തരം വചനങ്ങളെ തിരസ്‌കരിച്ച് യേശുവില്‍ ദൈവത്തെ ദര്‍ശിക്കുന്നതിന് ബൈബിളിന്റെ അടിസ്ഥാനത്തില്‍ എന്ത് ന്യായമാണുള്ളതെന്ന് ആരെങ്കിലും ഒന്ന് വിശദീകരിച്ചുതന്നെങ്കില്‍ നന്നായിരുന്നു.

ഈ വിഷമ സന്ധിമറികടക്കാനാണ്. യേശു പുര്‍ണമായ മനുഷ്യനും പൂര്‍ണനായ ദൈവവുമാണ് എന്ന് വാദിക്കുന്നത്. അപ്പോഴും പൂര്‍ണനായ മനുഷ്യനാണ് എന്നല്ലാതെ പൂര്‍ണനായ ദൈവമാണ് എന്ന് തെളിയിക്കുന്ന വല്ല വചനവും ഉണ്ടോ.

നല്ല അവതരണം.
ആശംസകള്‍.!

ഇനി ദിവ്യാത്ഭുതം എങ്ങിനെ പ്രവര്ത്തിച്ചാലും യേശുവിന്റെ ദൈവത്വത്തിന് തെളിവാണ്, കാരണം മരിച്ചവരെ ജീവിപ്പിക്കുകയും അന്ധന് കാഴച നല്കുകയും യേശും ചെയ്തതാണ് അതുകൊണ്ട് യേശുദൈവമാണെന്നതില് യാതൊരു വിധ സംശയവുമില്ല എന്ന വാദത്തിലാണ് താങ്കളിപ്പോഴും നില്ക്കുന്നതെങ്കില് താങ്കള് പഴയനിയമം വായിക്കുക..

എലിയായും മോശയം മറ്റു പല പ്രവാചകന്മാരും യേശുവിന്റെ ശിഷ്യന്മാരുമെല്ലാം പല അത്ഭുതനഗല്‍ പ്രവര്‍ത്തിക്കുന്നതായി ബൈബിള്‍ ഉടനീളം വിവരിക്കുന്നുണ്ട് ...എന്നിട്ടും അവരെയാരെയും ദൈവമായി ഒരു ക്രിസ്ത്യാനിയും കരുതുന്നില്ല ...യേശു അവരെപ്പോലെയല്ല്ല എന്ന് ബൈബിള്‍ വായിച്ചാല്‍ മനസ്സിലാകും ..ബൈബിള്‍ വായിക്കാതെ പോസ്റ്റ്‌ ഇടരുതെന്നു ഞാന്‍ എല്ലാവരോടും പറയാറുള്ളതാണ് ..എന്ത് പ്രയോജനം !

നിങ്ങളുടെ മാനസികാവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു.
നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്ത് കുരിശില്‍ നമുക്കുവേണ്ടി രക്തം ചിന്തിയ കര്‍ത്താവായ യേശുവിലുള്ള വിശ്വാസവും അതിലൂടെയുള്ള മോക്ഷവും പ്രതീക്ഷിക്കുന്ന ക്രൈസ്തവലോകത്തിന്റെയും നാസിയാന്‍സാനിന്റെയും വിശ്വാസത്തെ ഞാനും മാനിക്കുന്നു. അത്തരത്തിലുള്ള യേശു ദൈവമല്ലെന്ന വാദം അങ്ങേയറ്റം മനസ്സിനെ വേദനിപ്പിക്കുന്നത് തന്നെയാണ്.
ഈ പോസ്റ്റിലൂടെ ഒരിക്കലും യേശുവിന്റെയോ യേശു തനിക്കുണ്ടെന്നവകാശപ്പെട്ടതോ ആയ ഒരു സ്ഥാനവും കുറക്കുന്നില്ല.ഇസ്ലാം അക്കാര്യം ഉയര്‍ത്തിപ്പിടിക്കുകാണ് ചെയ്യുന്നത്.
1. യേശുവിനും മുഹമ്മദിനും ഇടയില്‍ ആരെങ്കിലും വ്യത്യാസം കല്‍പ്പിച്ചാല്‍ അവന്‍ ഇസ്ലാമിന് പൂറത്താണ്.
2.യേശുവിന്റെ നാമം കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ദൈവത്തിന്റെ രക്ഷയും സമാധാനവുമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കാത്തവന്‍ ഇസ്ലാമിക മര്യാദ പിന്തുടരുന്നവനല്ല.
3. ലോകാവസാനം വരെയുള്ള മുഴുവന്‍ സത്യവിശ്വാസികള്‍ക്കും മാതൃകാസ്ത്രീകളായി ഖുര്‍ആന്‍ ആവതരിപ്പിച്ച ഒരു സ്്ത്രീ യേശുവിന്റെ മാതാവ് മര്‍യമാണ്.
4. ഖുര്‍ആനില്‍ പേര് പരാമര്‍ശിക്കപ്പെട്ട ഏക സ്ത്രീ മര്‍യമാണ്. അവരുടെ പേരിലാണ് ഖുര്‍ആനിലെ 16മത് അധ്യായമുള്ളത്.
5.ഖുര്‍ആനിലെ അഞ്ചാമധ്യായത്തിന്റെ നാമം യേശുവിനോട് ജനം ആവശ്യപ്പെട്ട ഭക്ഷണത്തളയെ പരാമര്‍സിച്ചുള്ളതാണ്.
6.ഏഴ് മഹത്വങ്ങള്‍ യേശുവുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ വിവരിക്കുന്നു.
a.യേശു തൊട്ടിലില്‍ കിടന്നു സംസാരിച്ചു
b.ബാലനായിരിക്കെ പണ്ഡിതന്മാരോട് സംവാദത്തിലേര്‍പ്പെട്ടു
c. തോറ, സുവിശേഷം, യുക്തിജ്ഞാനം എന്നിവ ദൈവം പഠിപ്പിച്ചു.
d.കളിമണ്ണില്‍ പക്ഷിരൂപമുണ്ടാക്കി, ഊതിയപ്പോള്‍ ജീവന്‍ വെച്ചു
e. പിറവിക്കുരുടനെ സുഖപ്പെടുത്തി
f.പാണ്ഡുരോഗം ഭേതമാക്കി
g.മരാച്ചയാളെ ജീവിപ്പിച്ചു.

ഇതെല്ലാം വിശ്വസിക്കുന്ന ഒരു മുസ്ലിമും എന്തുകൊണ്ട് യേശു ദൈവമെന്ന് കരുതുന്നില്ലെന്ന് താങ്കള്‍ മറിച്ചും ചിന്തിക്കുക.
മുകളില്‍ പറഞ്ഞതിന് വിരുദ്ധമായി ഖുര്‍ആനില്‍ നിന്ന് താങ്കള്‍ ഒരു മറുവാദം കൊണ്ടു വന്നാല്‍ അതിനെ പരിശോദിച്ച് എന്റെ വിശ്വാസത്തെ അറിവിന്റെ വെളിച്ചത്തില്‍ പുന:പരിശോദിക്കേണ്ടത് എന്റെ ബാധ്യതയായി ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഇതൊന്നും ഒരു മുസ്ലിമും വിശ്വസിക്കുന്നില്ലെന്ന് ഒരു വൈജ്ഞാനിക ചര്‍ച്ചയില്‍ പറഞ്ഞാല്‍ ഈ ചര്‍ച്ചക്കെന്താണ് നാസിയാന്‍സാന്‍, പിന്നെ പ്രസക്തി?
അതു കൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ ഒരിക്കലും ഞാന്‍ ചോദ്യം ചെയ്യില്ല. താങ്ങള്‍ക്ക് താങ്ങളുടെ വിശ്വാസമനുസരിച്ച് തന്നെ മുമ്പോട്ട് പോവാം. അതല്ല വൈജ്ഞാനിക സ്വഭാവത്തില്‍ താങ്ങള്‍ വിശ്വാസത്തെ വിശകലനം ചെയ്യാനൊരുക്കമെങ്കില്‍ നമുക്കിവിടെ സംവാദം തുടരാം. പ്രതികരണം അരിയിക്കുമല്ലോ...

ചിലരുടെ ശ്രദ്ധയില്‍ പെടാത്ത മറ്റു ചില വാക്യങ്ങള്‍ കൂടി ബൈബിളില്‍ ഉണ്ട്.ചില മുന്‍ ബ്ലോഗുകള്‍ ഇവിടെ ചേര്‍ക്കുന്നു.

യേശു ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടിട്ടുണ്ടോ?
യേശു ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടിട്ടുണ്ടോ?-2

ഈ ബ്ലോഗ്‌ കണ്ടതിനു ശേഷം എഴുതിയ ബ്ലോഗ്‌

യേശു ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടിട്ടുണ്ടോ? -3


< \ > ഇതെല്ലാം വിശ്വസിക്കുന്ന ഒരു മുസ്ലിമും എന്തുകൊണ്ട് യേശു ദൈവമെന്ന് കരുതുന്നില്ലെന്ന് താങ്കള്‍ മറിച്ചും ചിന്തിക്കുക. < / >

സുഹൈറലി, ഉത്തരം വളരെ ലളിതം. യേശു ദൈവം അല്ലെന്നു ഖുര്‍ആനില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. അതിനു വിപരീതമായി ബൈബിളില്‍ എന്ത് കണ്ടാലും അത് ശരിയല്ലെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. അതും ബൈബിള്‍ തിരുത്തി എഴുതപ്പെട്ടതാണെന്ന സൂചന ഖുര്‍ആനില്‍ തന്നെ ഉള്ളത് കൊണ്ട്.

< \ >"സന്തുലിതമായ ഒരു ബൈബിള്‍ വായനയില്‍ യേശുവാണ് ദൈവമെന്നോ മറ്റുപ്രവാചകന്‍മാരില്‍നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും ദിവ്യത്വമുണ്ടെന്നോ കാണാന്‍ കഴിയില്ല. " < / >
ലത്തീഫ്,
മറ്റു പല ഗ്രന്ഥങ്ങളുടെയും വെളിച്ചത്തില്‍ ബൈബിള്‍ വായിച്ചാല്‍ അത് സന്തുലിതമായ ബൈബിള്‍ വായന ആവുകയില്ല എന്ന് താങ്കളെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.

ഇവിടെയും മോഡറേഷന്‍ ! സ്വതന്ത്രമായ ചര്‍ച്ചയെ പേടിക്കുന്നത് എന്ത് കൊണ്ട്?

ചിലരുടെ ശ്രദ്ധയില്‍ പെടാത്ത മറ്റു ചില വാക്യങ്ങള്‍ കൂടി ബൈബിളില്‍ ഉണ്ട്.
ചില മുന്‍ ബ്ലോഗുകള്‍ ഇവിടെ ചേര്‍ക്കുന്നു.

യേശു
ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടിട്ടുണ്ടോ?

യേശു
ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടിട്ടുണ്ടോ?-2


ഈ ബ്ലോഗ്‌ കണ്ടതിനു ശേഷം എഴുതിയ ബ്ലോഗ്‌

യേശു ദൈവമാണെന്ന്
സ്വയം അവകാശപ്പെട്ടിട്ടുണ്ടോ? -3



< \ > ഇതെല്ലാം വിശ്വസിക്കുന്ന ഒരു മുസ്ലിമും എന്തുകൊണ്ട് യേശു ദൈവമെന്ന്
കരുതുന്നില്ലെന്ന് താങ്കള്‍ മറിച്ചും ചിന്തിക്കുക. < / >

സുഹൈറലി, ഉത്തരം വളരെ ലളിതം. യേശു ദൈവം അല്ലെന്നു ഖുര്‍ആനില്‍ വ്യക്തമായി
എഴുതിയിട്ടുണ്ട്. അതിനു വിപരീതമായി ബൈബിളില്‍ എന്ത് കണ്ടാലും അത്
ശരിയല്ലെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. അതും ബൈബിള്‍ തിരുത്തി
എഴുതപ്പെട്ടതാണെന്ന സൂചന ഖുര്‍ആനില്‍ തന്നെ ഉള്ളത് കൊണ്ട്.

< \ >"സന്തുലിതമായ ഒരു ബൈബിള്‍ വായനയില്‍ യേശുവാണ് ദൈവമെന്നോ
മറ്റുപ്രവാചകന്‍മാരില്‍നിന്ന് വ്യത്യസ്ഥമായി എന്തെങ്കിലും
ദിവ്യത്വമുണ്ടെന്നോ കാണാന്‍ കഴിയില്ല. " < / >
ലത്തീഫ്,
മറ്റു പല ഗ്രന്ഥങ്ങളുടെയും വെളിച്ചത്തില്‍ ബൈബിള്‍ വായിച്ചാല്‍ അത്
സന്തുലിതമായ ബൈബിള്‍ വായന ആവുകയില്ല എന്ന് താങ്കളെ ഓര്‍മിപ്പിക്കാന്‍
ആഗ്രഹിക്കുന്നു.

thankalude samyanathodeyulla marupadi aparam thanne

THANKALUDE SAMYANATHODEYULLA MARUPADI APARAM THANNE

അവതരിപ്പിക്കപ്പെട്ട വിഷയത്തിലുള്ള മറുപടി ചുരുക്കി ഇവിടെ പോസ്റ്റു ചെയ്യുക. എന്നിട്ട് അവംലംബമായി ബ്ലോഗ് ലിങ്ക് പോസ്റ്റ് ചെയ്യാം. നിങ്ങള് ഒരു ബ്ലോഗ് അഡ്രസ് പോസറ്റിയാല് അതിലുള്ള വിഷയങ്ങള്ക്ക് മുഴുവന് ഇവിടെ മറുപടി പറയാനാവില്ല. അതു മറുപടി പോസ്റ്റു ചെയ്യുക. എന്നിട്ട് സംവാദമാവാം.

alahu vum yesuvum ante arivil pravachakanmarthane karannam 3000varshathe pazhakame ulu avar varunathinu munbum avatharangal evede vanu athanu adhythe matham maya hindu matham 2000ramo 3000mo varshathe pazhakamulathala a b d c nuttadukal kapurathula tha ariv anu vedhagal

alahu vum yesuvum ante arivil pravachakanmarthane karannam 3000varshathe pazhakame ulu avar varunathinu munbum avatharangal evede vanu athanu adhythe matham maya hindu matham 2000ramo 3000mo varshathe pazhakamulathala a b d c nuttadukal kapurathula tha ariv anu vedhagal

അല്ലാഹു എന്നാല്‍ ഈശ്വരന്‍ എന്നാണ് അര്‍ഥം. ഈശ്വരന്‍, ദൈവം, യഹോവ എന്നീ പേരുകളില്‍ എല്ലാം അറിയപ്പെടുന്ന പ്രബഞ്ചനാഥനാണവന്‍ . യേശുവാകട്ടെ ആ ദൈവത്താല്‍ നിയുക്തനായ പ്രവാചകനും. അല്ലാഹു മുസ്ലിംകളുടെ ദൈവവും യേശു ക്രൈസ്തവരുടെ ദൈവവുമാണെന്ന മിഥ്യാധാരണയില്‍ നിന്നാണ് കണ്ണന്‍റെ പ്രസ്ഥാവനയെന്ന് തോന്നുന്നു. ഭാരതത്തിലെ വേദങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് എന്നത് സത്യമാണ്. പക്ഷെ അതിനുമുമ്പു തന്നെ ഈശ്വരനും ദൈവവും അല്ലാഹും എന്നിങ്ങനെ വിളിക്കപ്പെടുന്ന സ്രഷ്ടാവ് ഉണ്ട് എന്നതാണ് സത്യം.

Post a Comment

വായിച്ചു കഴിഞ്ഞല്ലോ, ഇനി താങ്കള്‍ക്കും അഭിപ്രായം പറയാം. അഭിപ്രായത്തിന് നിയന്ത്രണമുണ്ടാവില്ല.

Twitter Delicious Facebook Digg Stumbleupon Favorites More