യേശുവിന്റെ പാതയിലൂടെ ഒരു സത്യാന്വേഷണം...
യേശുവിന്റെ പാത പിന്തുടരണം എന്നത് എന്റെ ഒരാഗ്രഹമായിരുന്നു. അത് കൊണ്ട് ഞാന്‍ ത്രിത്വത്തില്‍ വിശ്വസിക്കാന്‍ തീരുമാനിച്ചു.
തോമസ് അക്വിനാസ് എഴുതിയല്ലോ: "ത്രിത്വത്തില്‍ വിശ്വസിക്കാതെ ക്രിസ്തുവില്‍ വിശ്വസിക്കുക അസാധ്യമാണ്. എന്തുകൊണ്ടെന്നാല്‍ ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചുവെന്നും പരിശുദ്ധാത്മാവിനാല്‍ ലോകത്തെ നവീകരിച്ചുവെന്നും ഉള്ള സത്യങ്ങള്‍ ക്രിസ്തീയ രഹസ്യമാകുന്നു. മനുഷ്യാവതാരം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാല്‍ നടന്നു എന്ന സത്യവും ആ രഹസ്യത്തിന്റെ ഭാഗമാണ്.'' (ഡി. ബാബുപോള്‍: വേദശബ്ദരത്നാകരം.- 309,310) അത്തരമൊരു തീരുമാനത്തിലെത്താന്‍ എനിക്ക് യാതൊരു മടിയുമില്ലായിരുന്നു. കാരണം എന്റെ ലക്ഷ്യം നേരത്തെ പറഞ്ഞതായിരുന്നു. മാത്രവുമല്ല യേശുവിന്റെ അനുയായികളായ ലോകത്തിലെ കോടിക്കണക്കിനാളുകളും ആവിശ്വാസക്കാരാണല്ലോ.
അങ്ങനെ ത്രിത്വമെന്ന് ദൈവികരഹസ്യം അന്വേഷിക്കാമെന്നായി. മൂന്ന് ദിവ്യത്വങ്ങള് ചേരുമ്പോള് മൂന്ന് ദൈവങ്ങളുണ്ടാവില്ലെ എന്നൊരാശങ്ക എനിക്കുമുണ്ടായി.അതിനിങ്ങനെ ഒരു മറുപടിയും എനിക്കെന്റെ അന്വേഷണത്തില് കിട്ടി. "ത്രിത്വത്തില്‍ ഏകദൈവ വിശ്വാസത്തെ നാം ആരാധിക്കുന്നു. പിതാവ് വ്യതിരിക്തനായ ആള്‍; പുത്രന്‍ വ്യതിരിക്തനായ ആള്‍; പരിശുദ്ധാത്മാവ് വ്യതിരിക്തനായ ആള്‍. എന്നാല്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരേയൊരു ദൈവത്വവും ഒരേ മഹത്വവും ഒരേ നിത്യപ്രതാപവുമാണുള്ളത്.'' വളരെ സുന്ദരമായ വ്യാഖ്യാനം. അല്പം സംശയങ്ങള് മനസ്സിലവശേഷിച്ചെങ്കിലും പഠനം തുടര്ന്നു. യുക്തിയിലൂടെ ത്രിത്വം മനസ്സിലാക്കാനാണ് ഞാന് ശ്രമിച്ചത്. അതിനിങ്ങനെയാണ് മറുപടി ലഭിച്ചത്. റൊണാള്‍ഡ് ലോറല്‍ എഴുതി: "പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം ഈ ലോക ജീവിതത്തില്‍ മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാന്‍ സാധ്യമല്ല.'' സെന്റ് അഗസ്റ്യന്‍ അടക്കം ഇത്രമാത്രമാണതിനെ പറ്റി പറഞ്ഞത് "ഇത് കത്തോലിക്ക വിശ്വാസമായിരിക്കുന്നിടത്തോളം എന്റെയും വിശ്വാസമാണ്.''
മനുഷ്യബുദ്ധിക്ക് ഒരിക്കലും ഉള്ക്കൊള്ളാനാവാത്ത ഒരു യാഥാര്ഥ്യം എങ്ങിനെ നിത്യജീവന്റെ അടിസ്ഥാനമായിത്തീരുമെന്നുള്ള എന്റെ സംശയം പിന്നീട് മാറിയത് ദൈവികരഹസ്യങ്ങളില് യുക്തിക്ക് കൂടുതല് സ്ഥാനമില്ലെന്ന് മനസ്സിലാക്കിയതിലൂടെയാണ്.അങ്ങിനെയാണ് ദിവ്യവെളിപാടായ ബൈബിള്‍ വായിക്കാന്‍ തീരുമാനിച്ചത്.
പഴയനിയമത്തിലെ പത്തു കല്പനകള് തന്നെ വായിച്ചു...അതില് ഒന്നാമത്തെ കല്പനതന്നെ ദൈവവിശ്വാസത്തെ കുറിച്ചാണ്.
1."അടിമ വീടായ മിസ്രയീം ദേശത്തുനിന്നും നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നന്റെ ദൈവമാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാവരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്. മീതെ സ്വര്‍ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്ക് കീഴില്‍ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്.'' (പുറപ്പാട്: 20: 2-6, ആവര്‍ത്തനം: 5: 6-9)
2. "ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല. (ആവര്‍ത്തനം: 32: 39)
3. "നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടര്‍ന്ന് അവയെ സേവിച്ച് നമസ്കരിക്കയും ചെയ്താല്‍ നിങ്ങള്‍ നശിച്ചുപോകും എന്ന് ഞാന്‍ നിങ്ങളോടു സാക്ഷീകരിക്കുന്നു.'' (ആവര്‍ത്തനം: 8:19)
4. യഹോവ തന്നെയാകുന്നു ദൈവം. അവനല്ലാതെ മറ്റൊരുത്തനുമില്ല. എന്നറിയേണ്ടതിന് തന്നെ.'' (ആവര്‍ത്തനം: 4: 35)
5. "ഇസ്രയേലേ കേള്‍ക്ക: യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കണം.'' (ആവര്‍ത്തനം: 6:4-6, 10: 12)
6. "മഹാ കാര്യങ്ങള്‍ പ്രവൃത്തിച്ചിട്ടുള്ള ദൈവമേ, നിനക്കു തുല്യന്‍ ആരുണ്ട്?'' (സങ്കീര്‍ത്തനം: 136: 4)
7. "കര്‍ത്താവേ ദേവന്മാരില്‍ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല. കര്‍ത്താവേ നീ ഉണ്ടാക്കിയ സകല ജാതികളും തിരുമുമ്പില്‍ വന്നു നമസ്കരിക്കും. നീ വലിയവനും അത്ഭുതങ്ങള്‍ പ്രവൃത്തിക്കുന്നവനുമല്ലോ. നീ മാത്രം ദൈവമാകുന്നു.'' (സങ്കീര്‍ത്തനം: 85: 9-10)
8. "കര്‍ത്താവായ യഹോവേ, നീ വലിയവന്‍ ആകുന്നു; നിന്നെപോലെ ഒരുത്തനുമില്ല; ഞങ്ങള്‍ സ്വന്തം ചെവികൊണ്ട് കേട്ടതൊക്കെയും ഓര്‍ത്താല്‍ നീ അല്ലാതെ ഒരു ദൈവവും ഇല്ല.'' (2 സാമുവേല്‍: 7: 22)
9. ഞാന്‍ ഈ നിയമവും സത്യബന്ധവും ചെയ്യുന്നത് നിങ്ങളോട് മാത്രമല്ല. ഇന്ന് നമ്മോടുകൂടെ നമ്മുടെ യഹോവയോടുകൂടെ നമ്മുടെ ദൈവസന്നിധിയില്‍ നില്‍ക്കുന്നവരോടും ഇന്ന് ഇവിടെ ഇല്ലാത്തവനോടും തന്നെ.'' (ആവര്‍ത്തനം: 29:13-14)
10. ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍. അതിനോട് കൂട്ടരുത്. അതില്‍നിന്നും കുറക്കുകയും അരുത്. (ആവര്‍ത്തനം: 3:1)
എല്ലാം ഏകദൈവവിശ്വാസത്തെ ശക്തമായി ഊട്ടിയുറപ്പിക്കുന്നതും യഹോവയല്ലാത്ത മറ്റൊരസ്ഥിത്വത്തെ ആരാധിക്കുന്നതിനെതിരെയുള്ള നിരാകരണവുമായിരുന്നു.ത്രിയേകത്വത്തെ കുറിച്ച യാതൊരു സൂചനയും അവിടെനിന്നെവിടെയും ലഭിച്ചില്ല. യേശുവിന്റെ സുവിശേഷം പുതിയ നിയമത്തിലാണല്ലോ ഉള്ളത്. പിന്നെയുള്ള വായന പുതിയ നിയമത്തിലൂടെയുള്ള നാലു സുവിശേഷമായിരുന്നു. ദൈവസങ്കല്പത്തെ കുറിച്ച വചനങ്ങള് വായിച്ചു.
1. പ്രലോഭനത്തിന് വന്ന പിശാചിനോട് യേശു ആക്രോശിച്ചു: "സാത്താനേ, എന്നെ വിട്ടു പോ; നീ നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ.'' (മത്തായി: 4: 10, ലൂക്കോസ്: 4: 8)
2. എല്ലാറ്റിലും മുഖ്യ കല്‍പന ഏത് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ യേശു പറഞ്ഞു: "യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്നേഹിക്കണം.'' (മാര്‍ക്കോസ്: 12: 29,30, മത്തായി: 22: 36,37, ലൂക്കോ: 10: 27)
3.യേശുവിനെ പ്രയാസപ്പെടുത്താനൊരുങ്ങിയ ശാസ്ത്രിമാരോടും പരീശന്മാരോടും പറഞ്ഞു: "ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ട. ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കും കാണിച്ചുതരാം. കൊന്നിട്ട് നരകത്തില്‍ തള്ളുവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍, അതെ അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോട് പറയുന്നു.'' (ലൂക്കോ: 12: 4,5)
4. നിത്യജീവന്റെ ഒറ്റമൂലി: "ഏകസത്യ ദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവന്‍ ആകുന്നു.'' (യോഹന്നാന്‍: 17:3)
എന്നാല് പുതിയ നിയമത്തിലെവിടെയും യേശു തന്നെ ആരാധിക്കണമെന്നോ താന് ത്രിത്വത്തിലെ മൂന്നിലൊന്നാണെന്നോ അവകാസപ്പെടുന്നില്ല. യേശു തന്നെ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്
"എന്നാല്‍ ദൈവത്തോട് കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.'' അങ്ങനെ അബ്രഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങള്‍ ചെയ്യുന്നു എന്നു പറഞ്ഞു. അവര്‍ അവനോട്:
"ഞങ്ങള്‍ പരസംഘത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്കൊരു പിതാവേയുള്ളൂ. ദൈവംതന്നെ.'' ദൈവം നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.'' (യോഹ: 8:40-42)
യേശു ഇപ്രകാരം ദൈവം ഏകനാണെന്നും താന് ദൈവദൂതനാണെന്നും പരിചയപ്പെടുത്തുമ്പോള് ക്രിസ്തുമതവിശ്വാസികള് ഇക്കാര്യം അംഗീകരിക്കാതെന്തെന്നായി പിന്നെ സംശയം. പിന്നെ വിശുദ്ധ പൌലോസിന്റെ ലേഖനങ്ങളിലൂടെ കണ്ണോടിച്ചപ്പോള് യേശുവിന്റെ ദിവ്യത്വം കൂടുതല് ഊട്ടിയുറപ്പിക്കുന്ന വരികള് കാണാനായി."അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്.'' (കൊളോ: 1:15). പക്ഷെ, അവിടെയും ത്രിയേകത്വത്തെ കുറിച്ച് യാതൊന്നും കാണാനായില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് AD 325 ല് നിഖിയ സുന്നഹദോസില് വെച്ചംഗീകരിക്കപ്പെട്ട വിശ്വാസംഹിത മാത്രമാണ് യേശുവിന്റെ ദൈവാശമെന്ന് മനസ്സിലായത്. പിന്നെ എന്റെ മനസ്സിലുദിച്ച കാര്യങ്ങള് ഇവയാണ്..
- ബൈബിള്‍ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ത്രിയേകത്വം പഠിപ്പിക്കുന്നില്ല.
- യേശു താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ആളത്വമാണെന്നെ പഠിപ്പിച്ചിട്ടില്ല.
- 12 അപ്പോസ്തലന്മാര്‍ക്കോ യേശുവിന്റെ സമാകാലികര്‍ക്കാര്‍ക്കെങ്കിലുമോ ത്രിയേകത്വം മനസ്സിലായില്ല.
- എ.ഡി. 325 വരെ ക്രൈസ്തവ സഭ ത്രിത്വം അംഗീകരിച്ചിരുന്നില്ല.
- ത്രിയേകത്വം അംഗീകരിക്കാത്തതിന്റെ പേരില്‍ ദൈവപ്രീതി നഷ്ടപ്പെടുകയോ സ്വര്‍ഗത്തില്‍ കടക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ യേശുവിന് മുമ്പു വന്ന സകല പ്രവാചകരും, യേശുവും യേശുവിന്റെ ശിഷ്യന്മാരും അവരില്‍ ഉള്‍പ്പെടേണ്ടിവരും!
- അവരെല്ലാം സ്വര്ഗത്തിലാണെങ്കില് ആ മാര്ഗത്തില് തന്നെയാണല്ലോ ഞാനും സഞ്ചരിക്കേണ്ടത്.അവര് ഏകദൈവവിശ്വാസികളാതിനാല് എനിക്കും ആ മാര്ഗം തിരഞ്ഞെടുക്കാതിരിക്കാനായില്ല.
- അപ്രകാരം ഞാന് അബ്രഹാമും മോസസും ദാവീദും യേശുവും പിന്തുടര്ന്ന മാര്ഗം പിന്തുടരാന് തീരുമാനിച്ചു. അഥാവാ യേശുവിന്റെ മതം ഇസ്ലാമായിരുന്നുവെന്നും ക്രൈസ്തവത വിശുദ്ധ പൌലോസിന്റെ മതമായിരുന്നെന്നും എനിക്കു ബോധ്യമായി... എന്റെ ഈ നിരീക്ഷണം തെറ്റായിരിക്കാം, ശരിയായ നിരീക്ഷണം നിങ്ങള്ക്കിവിടെ പങ്ക് വെയ്കാം.
11 comments:
സ്ഥിരം പല്ലവികള്‍ തന്നെയാണ് മുകളില്‍ വായിച്ചത് . മുകളിലെ പോസ്റ്റു ഒറ്റ വാഖ്യത്തില്‍ എടുത്താല്‍ "യേശു ദൈവമല്ല" എന്ന് സ്ഥാപിക്കാനുള്ള ശ്രമം.....എങ്കിലും ഒന്ന് രണ്ടു പുതിയ കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു ......
ലോകത്തില്‍ അവതരിച്ച കര്‍ത്താവീശോ, പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും പൂര്‍ണമായ അര്‍ത്ഥത്തില്‍ മനുഷ്യനുമാണ് എന്നതാണ് പുതിയ നിയമത്തിന്റെ മുഖ്യപ്രമേയം. പ്രലോഭനത്തിന് വന്ന പിശാചിനോട് യേശു പറഞ്ഞ വാക്കുകളും താങ്കള്‍ ഉദ്ധരിച്ച മറ്റു വേദവാക്യങ്ങളും , ക്രിസ്‌തുവിന്റെ മനുഷ്യത്വത്തെ സ്‌പഷ്‌ടമാക്കുന്നവയാണ്. ക്രിസ്‌തുവിനെക്കുറിച്ചുള്ള ദൈവത്വപ്രധാനമായ വാക്യങ്ങള്‍ താകള്‍ താകളുടെ പോസ്റ്റില്‍ നിന്നും മനപൂര്‍വം ഒഴിവാക്കി ...
വചനം (ദൈവം) മാംസം (മനുഷ്യന്‍) ആയി' എന്ന ഹ്രസ്വവാക്യത്തില്‍ക്കൂടി, അതിഗഹനമായ മനുഷ്യാവതാരം, ദൈവാവിഷ്‌ടനായ യോഹന്നാന്‍ സുവിശേഷകന്‍ അവതരിപ്പിക്കുകയാണ് (യോഹ.1:14). പരിശുദ്ധ ത്രിത്വത്തിലെ ദ്വിതീയ വ്യക്തിയായ ഈശോതമ്പുരാന്‍, തന്റെ ദൈവത്വത്തിനു യാതൊരു കോട്ടവും തട്ടാതെ, മനുഷ്യത്വം സ്വീകരിച്ചു എന്നതാണ് ദൈവനിവേശിതമായ പുതിയ നിയമത്തിലെ അടിസ്ഥാനസത്യം. അതിനാല്‍ യേശുക്രിസ്‌തു യഥാര്‍ത്ഥദൈവവും യഥാര്‍ത്ഥ മനുഷ്യനുമാകുന്നു- പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവ-മനുഷ്യന്‍ ആകുന്നു. മറ്റു വാക്കുകളില്‍ ഈശോമിശിഹാ അഥവാ യേശുക്രിസ്‌തു എന്ന ഏകവ്യക്തി, ദൈവപ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും ഉടമയാണ്;
ഈശോയുടെ ദൈവത്വം വ്യക്തമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ ദൈവത്വത്തിന് ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും മനുഷ്യത്വം< സ്‌പഷ്‌ടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ മനുഷ്യത്വത്തിന് ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും പുതിയനിയമം പ്രയോഗിച്ചിരിക്കുന്നു. ലാസറിന്റെ കുഴിമാടത്തില്‍ മനുഷ്യനെന്ന നിലയില്‍, ദുഃഖാര്‍ത്തനായി വിലപിക്കുന്ന ക്രിസ്‌തു, `ലാസറേ, പുറത്തുവരൂ' എന്ന ശബ്‌ദത്താല്‍ അയാളെ പുനരുജ്ജീവിപ്പിച്ച്, ക്രിസ്‌തു അവിടുത്തെ ദൈവത്വം പ്രസ്‌പഷ്‌ടമാക്കി (യോഹ. 11:43). അതുപോലെ, പട്ടിണിപ്പാവങ്ങളെ കണ്ട് മനസലിഞ്ഞ അവിടുന്ന്, തന്റെ ദൈവികശക്തി പ്രയോഗിച്ച് അനേകായിരങ്ങളെ തീറ്റിപ്പോറ്റി (മത്താ. 15:32). താബോര്‍ മലമുകളില്‍ സ്വന്തം ദൈവത്വപ്രദര്‍ശനത്താല്‍ ശിഷ്യത്രയത്തെ ആനന്ദനിര്‍ല്ലീനരാക്കിയ ക്രിസ്‌തു, ദുഃഖവെള്ളിയാഴ്‌ച, നാനാവിധ പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും സ്വയംവിധേയനായി; അവിടുത്തെ മനുഷ്യപ്രകൃതിയുടെ തനിനിറം പ്രസ്‌പഷ്‌ടമായി; എന്നാല്‍ ഈസ്റ്റര്‍ ഞായറാഴ്‌ച സുപ്രഭാതത്തില്‍ പ്രഭാപൂരിതനായി, മഹത്വപൂര്‍ണനായി സ്വശക്ത്യാ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍, കര്‍ത്താവീശോ തന്റെ ദൈവത്വം പ്രകടമാക്കി. ഇങ്ങനെ, പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും മനുഷ്യനുമായ ഈശോയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, പുതിയ നിയമം ദൈവത്വപ്രധാനവും മനുഷ്യത്വപ്രധാനവുമായ വാക്യങ്ങള്‍ മാറി മാറി പ്രയോഗിക്കുന്നു.
ക്രിസ്‌തുവിനെക്കുറിച്ചുള്ള ദൈവത്വപ്രധാനമായ മറ്റു ചില വാക്യങ്ങള്‍...
ഗബ്രിയേല്‍ മാലാഖാ, കന്യകാമറിയത്തിനു നല്‍കുന്ന മംഗളവാര്‍ത്ത : `മറിയമേ, ഭയപ്പെടേണ്ടാ. പരിശുദ്ധാത്മാവ് നിന്നില്‍ ആവസിക്കും. നീ ദൈവപുത്രന്റെ അമ്മയാകും. അനന്തമായിരിക്കും അവിടുത്തെ രാജ്യം' (ലൂക്കാ 1:33). `വചനം ദൈവത്തോടുകൂടിയായിരുന്നു; വചനം ദൈവമായിരുന്നു' (യോഹ. 1:1,14). `ഭയപ്പെടേണ്ടാ; യുഗാന്ത്യം വരെ ഞാന്‍ നിങ്ങളോടൊത്ത് ഉണ്ടായിരിക്കും' (മത്താ. 28:20). `കര്‍ത്താവീശോ, ലോകാവസാനം, സര്‍വമനുഷ്യരുടെയും വിധിയാളനായിരിക്കും' (മത്താ. 25). `ഞാന്‍ നിത്യജീവദായകമായ സ്വര്‍ഗീയഭോജ്യമാണ്; എന്നില്‍ വിശ്വസിക്കുന്നവരെ, അന്തിമദിനം ഞാന്‍ ഉയര്‍പ്പിക്കും' (യോഹ. 6:35,41,44). `എന്റെ ജീവന്‍ സ്വമനസാ ഞാന്‍ ബലി അര്‍പ്പിക്കുന്നു; അതു സമര്‍പ്പിക്കുവാനും തിരികെ എടുക്കുവാനും എനിക്ക് കഴിവുണ്ട്' (യോഹ. 10:18). സ്വശക്ത്യാ ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവീശോയെ കണ്ടയുടന്‍ തോമാശ്ലീഹാ സഹര്‍ഷം ഉദീരണം ചെയ്‌തു: `എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' (യോഹ. 20:28). സര്‍വോപരി, കര്‍ത്താവീശോയുടെ മഹത്വപൂര്‍ണമായ ഉത്ഥാനം, അവിടുത്തെ ദൈവത്വത്തിന്റെ അനിഷേധ്യ തെളിവാണ്; പ്രവചനങ്ങളുടെ പൂര്‍ത്തീകരണവും, മഹാത്ഭുതവുമാണത്. `ഈ ദൈവാലയം നിങ്ങള്‍ തകര്‍ത്താലും മൂന്നാംനാള്‍ ഞാനിതു പുനരുദ്ധരിക്കും' എന്നും മറ്റുമുള്ള മുന്നറിയിപ്പുകളിലൂടെ, പ്രവചിച്ചിരുന്നതനുസരിച്ച് (യോഹ. 2:19), സ്വശക്ത്യാ പ്രതാപപൂര്‍ണനായി ഈശോ ഉയര്‍ത്തെഴുന്നേറ്റു (മത്താ. 28:6, മര്‍ക്കോ.16:6).
നിങ്ങളെഴുതിയ മൂന്ന് കമന്റും വായിച്ചു. യേശു പൂര്ണ്ണാര്ഥത്തില് മനുഷ്യനും പൂര്ണ്ണാര്ഥത്തില് ദൈവവുമാണെന്നാണല്ലോ താങ്ങള് പറഞ്ഞത്. അതില് ഞാനുദ്ധരിച്ചത് കൃസ്തുവിന്റെ മനുഷ്യത്വത്തെ സ്പഷ്ടമാക്കുന്നതാണെന്നാണ് താങ്ങളുടെ ഒന്നാമത്തെ ആരോപണം. ഞാന് മനുഷ്യത്വത്തെയും ദിവ്യത്വത്തെയോ സ്പഷ്ടമാക്കുന്ന വാക്യങ്ങളല്ലല്ലോ ഉദ്ദരിച്ചത്
1. "നീ നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ."എന്നതാണതിലെ ഒരു വാക്യം. അത് യേശുവിന്റെ കല്പനയാണ് സ്രഷ്ടാവ് ദൈവമാണ്, അവനെയാണ് നമസ്കരിക്കേണ്ടത്, അവനെ മാത്രമാണ് ആരാധിക്കേണ്ടത്. ഈ ആഹ്വാനത്തിലെവിടെ ദിവ്യത്വവും മനുഷ്യത്വവും?
2.അടുത്തവചനം എല്ലാറ്റിലും മുഖ്യ കല്പനയേതെന്ന ചോദ്യത്തിന് യേശു നല്കുന്ന മറുപടിയാണ്."നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണ
ശക്തിയോടും കൂടെ സ്നേഹിക്കണം."
ഇത് പഴയനിയമത്തില് തന്നെയുള്ള കല്പന യേശു വീണ്ടും അനുയായികളെ പഠിപ്പിക്കുകയാണ്.
3.നരകത്തില് അയക്കുവാന് കഴിവുള്ള അസ്ഥിത്വത്തെ ഭയപ്പെടാനാണ് പറയുന്നത്.
4. "ഏകസത്യ ദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവന്‍ ആകുന്നു.'' (യോഹന്നാന്‍: 17:3) ഈ വചനത്തില് കാര്യങ്ങള് വ്യക്തമായി. എ)ഏകസത്യദൈവം നീയാണ് (യഹോവയാണ്).അതില് ഞാനില്ല.കാരണം നീ ഏകനാണ്
ബി)പിന്നെ യേശുവാര്. അത് നീ അയച്ചിരിക്കുന്നവനാണ്. അഥവാ ദൈവികപ്രബോധനവുമായ പറഞ്ഞയച്ച യേശുവെ പിന്തുടരുക.
കാര്യങ്ങള് സ്പഷ്ടമാണല്ലോ നാന്സിയാന്,
ഇനി ബൈബിളില് പറഞ്ഞ ദിവ്യത്വങ്ങള്ക്കുടമ തന്നെയാണ് യേശുവെന്ന് ഞാനംഗീകരിക്കാം. അതിനര്ഥം യേശുവിന്റെ കല്പനകളെ തള്ളണമെന്നല്ലല്ലോ. അതു കൊണ്ട് ഞാന് പിന്പറ്റാന് തീരുമാനിച്ചത് യേശുവിനെയാണ്.
"പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും മനുഷ്യനുമായ ഈശോയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, പുതിയ നിയമം ദൈവത്വപ്രധാനവും മനുഷ്യത്വപ്രധാനവുമായ വാക്യങ്ങള്‍ മാറി മാറി പ്രയോഗിക്കുന്നു."
ഇനി താങ്ങള് ദൈവിത്വത്തിനുദാഹരിച്ച വാക്യങ്ങള് പരിശോദിക്കാം.
യോഹ. 11:43(ജീവിപ്പിച്ചു),മത്താ. 15:32(തീറ്റിപ്പോറ്റി) തുടങ്ങിയ വാക്യങ്ങളും യേശുവിന്റെ ആകാശാരോഹണവുമെല്ലാമാണല്ലോ. അതെല്ലാം യേശുവില് നിന്ന് സംഭവിച്ചതല്ലെന്നു ഞാനൊരിക്കലും പറയില്ല. ഖുര്ആനില് തന്നെയും ഇതും ഇതുപോലെ ബൈബിളില് പറയാത്തതുമായ ദിവ്യാല്ഭുതങ്ങല് പരാമര്ശിക്കുന്നു. യേശു തൊട്ടിലില് കിടന്നു സംസാരിച്ചതാണ് യേശു ചെയ്ത ആദ്യത്തെ ദിവ്യാത്ഭുതമായി ഞാന് വിശ്വസിക്കുന്ന വേദഗ്രന്ഥം പറയുന്നത്. പക്ഷെ, അക്കാര്യം പറയുമ്പോള് ഇപ്രകാരം കൂടി പറയുന്നു.അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് വേദവും തത്ത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിച്ചുതന്നു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, “ഈ തെളിവുകളെല്ലാം തെളിഞ്ഞ ആഭിചാരം മാത്രമാണെ”ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു. അഥവാ അതെല്ലാം ദൈവിഹിതമനുസരിച്ചും അനുമദിയനുസരിച്ചും മാത്രമായിരുന്നു. അപ്പോഴും യേശുവിന്റെ അധ്യാപനങ്ങള്ക്ക് യാതൊരു പോറലുമില്ല.
അബ്രഹാമിക്ക് മതക്കാരുടെ ഒരു പ്രശ്നമാണിത്... ബൈബിളും കടന്ന് ജുഡായിസത്തെ വായിക്കുവാന്‍ ശ്രമിക്കുക അപ്പോള്‍ തോന്നും അവരും മുസ്ലീമുകളല്ലേ എന്ന്... എന്ത് ചെയ്യാം ചരിത്രപരമായി ജൂതര്‍ക്ക് ശേഷം ക്രിസ്ത്യാനികള്‍ അവര്‍ക്കും ശേഷമാണ് മുസ്ലീമുകള്‍ വന്നത്... അവിടെയും തീര്‍ന്നില്ല ശേഷം വരുന്നത് ബഹായികളാണ്... അവിടെയും തീര്‍ന്നോ..
മനോജ്,ടൈറ്റില് കണ്ടാണ് കമന്റിയതെന്ന് തോന്നുന്നു. യേശു ഒരിക്കലും തന്റെ പേരില് ഒരു മതം പ്രഖ്യാപിച്ചിട്ടില്ല. ദൈവത്തിന് കീഴ്വണങ്ങാന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.അത് ദൈവത്തിനുള്ള സമ്പൂര്ണ്ണ സമര്പ്പണം (ഇസ്ലാം) ആയിരുന്നുവെന്നാണ് അതിലൂടെ ഉദ്ദ്യേശിച്ചത്.
അബ്രഹാമീ മതങ്ങളെന്നാല് പരമ്പരകളായി ഉണ്ടാക്കിവെച്ചതൊന്നുമല്ല. ഒരു മതം തന്നെയെ ഉള്ളൂ. അത് പ്രകൃതിയുടെ മതമാണ്, ദൈവികമതമാണ്. അബ്രഹാമും മോസസും ജീസസും മുഹമ്മദുമെല്ലാം ആ മതത്തിന്റെ പ്രവാചകരാണ്.ലോകത്തെങ്ങും അടിസ്ഥാന പരമായ മതസങ്കല്പം അതിനെ കേന്ദ്രീകരിച്ചാണു താനും. മുസ്ലിം എന്നാല് ദൈവത്തിന് കീഴ്വണങ്ങിയവന് എന്നാണ്. ആ അര്ഥത്തില് ദൈവികമാര്ഗ നിര്ദ്ദേശമനുസരിച്ച് ചരിക്കുന്നതു കൊണ്ട് പ്രപഞ്ചവും മുസ്ലിം തന്നെ. മോസസിന്റെയും ജീസസിന്റെയും അനുയായികളും അപ്രകാരം തന്നെ. അതാതു കാലത്ത് അവരെ പല പേരുകളിലും വിളിച്ചിരിക്കാം.
Krsthnsnte books'il ninnum yeka daiva vshwasathe kurich(islam) theliv sahitham vivarichathath abinanthanam arhikunu... I wish more knoledge about this like....
Tracking...
എല്ലാ പ്രവാചകന്മാരും ഭൂമിയിലേക്ക് വന്നത് ഒരേ ലക്ഷ്യത്തിന് വേണ്ടി മാത്രമായിരുന്നു. സ്രഷ്ടാവായ ഏകദൈവത്തെ കീവഴ്വണങ്ങണെന്നാവശ്യപ്പെട്ടാണ് അവര് പ്രബോധനം നിറ്വഹിച്ചത്. അതിലെ സമാനതകള് സ്വാഭാവികം മാത്രം.എന്നാല് പിന്നീട് മാനുഷികമായ ഇടപെടലുകളാണ് ദൈവസങ്കല്പത്തിലെ വ്യതിയാനത്തിനു ഹേതുവായത്. അതാണിവിടെ സംഭവിക്കുന്നത് എന്നാണ് ഞാന് മനസ്സിലാക്കിയത്.
യേശു ദൈവമാണെന്നതിന് Nasiyansan ഉദ്ദരിച്ച തെളിവുകള്ക്കുള്ള വിശദമായ മറുപടിക്ക്
ഈ പോസ്റ്റ് വായിക്കുക.
Post a Comment
വായിച്ചു കഴിഞ്ഞല്ലോ, ഇനി താങ്കള്‍ക്കും അഭിപ്രായം പറയാം. അഭിപ്രായത്തിന് നിയന്ത്രണമുണ്ടാവില്ല.