Saturday, December 18, 2010

യേശു ദൈവമാണെന്നതിന് ബൈബിളില് തെളിവോ?


Nasiyansan said...
December 15, 2010 4:09 PM 

ഈശോയുടെ ദൈവത്വം വ്യക്തമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ ദൈവത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും മനുഷ്യത്വം< സ്‌പഷ്‌ടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ മനുഷ്യത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും പുതിയനിയമം പ്രയോഗിച്ചിരിക്കുന്നു. ലാസറിന്റെ കുഴിമാടത്തില്‍ മനുഷ്യനെന്ന നിലയില്‍, ദുഃഖാര്‍ത്തനായി വിലപിക്കുന്ന ക്രിസ്‌തു, `ലാസറേ, പുറത്തുവരൂ' എന്ന ശബ്‌ദത്താല്‍ അയാളെ പുനരുജ്ജീവിപ്പിച്ച്‌, ക്രിസ്‌തു അവിടുത്തെ ദൈവത്വം പ്രസ്‌പഷ്‌ടമാക്കി (യോഹ. 11:43). അതുപോലെ, പട്ടിണിപ്പാവങ്ങളെ കണ്ട്‌ മനസലിഞ്ഞ അവിടുന്ന്‌, തന്റെ ദൈവികശക്തി പ്രയോഗിച്ച്‌ അനേകായിരങ്ങളെ തീറ്റിപ്പോറ്റി (മത്താ. 15:32). താബോര്‍ മലമുകളില്‍ സ്വന്തം ദൈവത്വപ്രദര്‍ശനത്താല്‍ ശിഷ്യത്രയത്തെ ആനന്ദനിര്‍ല്ലീനരാക്കിയ ക്രിസ്‌തു, ദുഃഖവെള്ളിയാഴ്‌ച, നാനാവിധ പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും സ്വയംവിധേയനായി; അവിടുത്തെ മനുഷ്യപ്രകൃതിയുടെ തനിനിറം പ്രസ്‌പഷ്‌ടമായി; എന്നാല്‍ ഈസ്റ്റര്‍ ഞായറാഴ്‌ച സുപ്രഭാതത്തില്‍ പ്രഭാപൂരിതനായി, മഹത്വപൂര്‍ണനായി സ്വശക്ത്യാ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍, കര്‍ത്താവീശോ തന്റെ ദൈവത്വം പ്രകടമാക്കി. ഇങ്ങനെ, പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും മനുഷ്യനുമായ ഈശോയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, പുതിയ നിയമം ദൈവത്വപ്രധാനവും മനുഷ്യത്വപ്രധാനവുമായ വാക്യങ്ങള്‍ മാറി മാറി പ്രയോഗിക്കുന്നു.


മറുപടി

മുകളിലുദ്ധരിച്ച അത്ഭുത കൃത്യങ്ങള് യേശുവിന്റെ ദൈവാവസ്ഥയെ വെളിവാക്കുന്നതാണ് എന്നാണ് നാസിയാന്സാനിന്റെ വാദം. യേശു പ്രവാചകനാണ് എന്ന് വിശ്വസിക്കുന്ന മുസ്ലിംകളും യേശുവില് സംഭവിച്ച അത്ഭുതങ്ങള് തള്ളിപ്പറയുന്നവരല്ല. എന്നല്ല ബൈബിള് പോലും പരാമര്ശിക്കാതെ യേശുവിന്റെ ദിവ്യാത്ഭുതങ്ങളെ കുറിച്ച് ഖുര്ആനില് പരാമര്ശമുണ്ട് താനും. ഈ വാക്യങ്ങള് ശ്രദ്ധിക്കുക.
  അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന്‍ ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്‍കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് വേദവും തത്ത്വജ്ഞാനവും തൌറാത്തും ഇഞ്ചീലും പഠിപ്പിച്ചുതന്നു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, “ഈ തെളിവുകളെല്ലാം തെളിഞ്ഞ ആഭിചാരം മാത്രമാണെ”ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു. (Quran 5:116) യേശു തൊട്ടിലില് കിടന്ന് സംസാരിച്ചതായും (19:29-34)  ആകാശത്ത് നിന്ന് ഭക്ഷണത്തളിക ഇറക്കിക്കൊടുത്തതായും (5:114) പറയുന്ന ദിവ്യാത്ഭുതങ്ങള് ബൈബിളിലില്ല. ഖുര്ആനിലെ 19മത് അധ്യായത്തിന്റെ പേര് മറ്യം എന്നും 5മത് അധ്യായത്തിന്റെ പേര് ആ ഭക്ഷണത്തളിക (മാഇദ) യുമാണ്. പക്ഷെ ദിവ്യാത്ഭുതങ്ങള് യേശുവിന്റെ സ്വന്തമായ കഴിവുകൊണ്ടല്ല മറിച്ച ദൈവാനുമതിപ്രകാരവും ദൈവികനിര്ദ്ദേശാനുസാരവും ദൈവേച്ഢക്കനുസരിച്ച് സംഭവിക്കുന്നതാണ്. മുകളിലും വാക്യങ്ങളില് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു.

മുകളില്‍ വിവരിച്ച കാര്യം ക്രൈസ്തവര്‍ക്ക് ബാധകമല്ല എന്ന ബോധ്യത്തോടെ തന്നെയാണ് അവ വിശദീകരിച്ചത്. ബൈബിളില്‍ ഈ കാര്യങ്ങള്‍ യേശു സ്വയമായി തന്റെ ദിവ്യത്വമുപയോഗിച്ച് ചെയ്താണെന്നു പറയുന്നുണ്ടെങ്കില്‍ ക്രൈസ്തവര്‍ക്ക് അപ്രകാരം വിശ്വാസം പുലര്‍ത്തുന്നതില്‍ യാതൊരു തടസ്സവുമില്ല എന്നു ഞാനും വിശ്വസിക്കുന്നു .കാരണം വിശ്വാസത്തിന്റെ മാനദണ്ഡം എപ്പോഴും താന്‍ ദൈവികമാണെന്ന് വിശ്വസിക്കുന്ന വേദം തന്നെയായിരിക്കും.
പക്ഷെ ബൈബിള് പറഞ്ഞ യാഥാര്ഥ്യം തന്നെയായിരുന്നു ഖുര്ആനിലും ആവര്ത്തിച്ചത് എന്നതായിരുന്നു സത്യം.
യേശു ദിവ്യാത്ഭുതം പ്രവര്ത്തിച്ചതിന് ശേഷം പറയുന്നു...
 “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു (യോഹന്നാന് 5.19)
ആകയാൽ യേശു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു എന്നും അറിയും (യോഹന്നാന് 8.28)
പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. (യോഹന്നാന് 5.23,24)
ഇനി ദിവ്യാത്ഭുതം എങ്ങിനെ പ്രവര്ത്തിച്ചാലും യേശുവിന്റെ ദൈവത്വത്തിന് തെളിവാണ്, കാരണം മരിച്ചവരെ ജീവിപ്പിക്കുകയും അന്ധന് കാഴച നല്കുകയും യേശും ചെയ്തതാണ് അതുകൊണ്ട്  യേശുദൈവമാണെന്നതില്  യാതൊരു വിധ സംശയവുമില്ല എന്ന വാദത്തിലാണ് താങ്കളിപ്പോഴും നില്ക്കുന്നതെങ്കില് താങ്കള് പഴയനിയമം വായിക്കുക..
2 Kings 4:32-37 
<b>എലീശാ വീട്ടിൽ വന്നപ്പോൾ തന്റെ കട്ടിലിന്മേൽ ബാലൻ മരിച്ചുകിടക്കുന്നതുകണ്ടു. താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവൻ വാതിൽ അടെച്ചു യഹോവയോടു പ്രാർത്ഥിച്ചു. പിന്നെ അവൻ കയറി ബാലന്റെ മേൽ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകൾ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേൽ കവിണ്ണുകിടന്നപ്പോൾ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. അവൻ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ: നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊൾക എന്നു പറഞ്ഞു. അവൾ അകത്തുചെന്നു അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി. </b>

2 Kings 4:42-44 
<b>അനന്തരം ബാൽ-ശാലീശയിൽനിന്നു ഒരാൾ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാൻ കൊടുക്ക എന്നു അവൻ കല്പിച്ചു.അതിന്നു അവന്റെ ബാല്യക്കാരൻ: ഞാൻ ഇതു നൂറു പേർക്കു എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവൻ പിന്നെയും: ജനത്തിന്നു അതു തിന്മാൻ കൊടുക്ക; അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.</b>
2 kings 5:1-14
എലിശാ സിറിയാ സേനാധിപതി നാമാന്റെ കുഷ്ഠരോഗം സുഖപ്പെടുത്തി
2 kings 6:18-21
ആളുകള്ക്ക് അന്ധതയുണ്ടാക്കി, ആ അന്ധത പിന്നീട് സുഖപ്പെടുത്തി.
1 kings 17:17-22
ഏലിയാവ് ഗൃഹനായികയുടെ കുഞ്ഞിന് ജീവന് കൊടുത്തു
Yeheskel 37:6-10
യെഹസ്കിയേല് പ്രവാചകന് ശ്മശാനത്തിലെ അസ്ഥികള് മാംസം കൊണ്ട് പൊതിയുകയും ജീവിനിടീക്കുകയും ചെയ്തു.

ഇനി പറയൂ പ്രസ്തുത മാനദണ്ഡം വെച്ച് എത്ര ദൈവങ്ങളുണ്ടാവണം?

ഞങ്ങള്‍ക്കൊരു പിതാവേയുള്ളൂ. ദൈവംതന്നെ.'' ദൈവം നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.'' (യോഹ: 8:40-42)
അതുകൊണ്ട് നാം യേശു പറഞ്ഞകാര്യം സ്വീകരിക്കുന്നതല്ലെ മോക്ഷത്തിന്റെ മാര്ഗമെന്ന് എനിക്ക് തോന്നി. നിങ്ങള്ക്ക് വിയോജിക്കാം.... 


Wednesday, December 15, 2010

യേശുവിന്റെ മതം ക്രൈസ്തവതയോ ഇസ്ലാമോ?

യേശുവിന്റെ പാതയിലൂടെ ഒരു സത്യാന്വേഷണം...

യേശുവിന്റെ പാത പിന്തുടരണം എന്നത് എന്റെ ഒരാഗ്രഹമായിരുന്നു. അത് കൊണ്ട് ഞാന്‍ ത്രിത്വത്തില്‍ വിശ്വസിക്കാന്‍ തീരുമാനിച്ചു.
 തോമസ് അക്വിനാസ് എഴുതിയല്ലോ: "ത്രിത്വത്തില്‍ വിശ്വസിക്കാതെ ക്രിസ്തുവില്‍ വിശ്വസിക്കുക അസാധ്യമാണ്. എന്തുകൊണ്ടെന്നാല്‍ ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചുവെന്നും പരിശുദ്ധാത്മാവിനാല്‍ ലോകത്തെ നവീകരിച്ചുവെന്നും ഉള്ള സത്യങ്ങള്‍ ക്രിസ്തീയ രഹസ്യമാകുന്നു. മനുഷ്യാവതാരം പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാല്‍ നടന്നു എന്ന സത്യവും ആ രഹസ്യത്തിന്റെ ഭാഗമാണ്.'' (ഡി. ബാബുപോള്‍: വേദശബ്ദരത്നാകരം.- 309,310) അത്തരമൊരു തീരുമാനത്തിലെത്താന്‍ എനിക്ക് യാതൊരു മടിയുമില്ലായിരുന്നു. കാരണം എന്റെ ലക്ഷ്യം നേരത്തെ പറഞ്ഞതായിരുന്നു. മാത്രവുമല്ല യേശുവിന്റെ അനുയായികളായ ലോകത്തിലെ കോടിക്കണക്കിനാളുകളും ആവിശ്വാസക്കാരാണല്ലോ.
അങ്ങനെ ത്രിത്വമെന്ന് ദൈവികരഹസ്യം അന്വേഷിക്കാമെന്നായി. മൂന്ന് ദിവ്യത്വങ്ങള് ചേരുമ്പോള് മൂന്ന് ദൈവങ്ങളുണ്ടാവില്ലെ എന്നൊരാശങ്ക എനിക്കുമുണ്ടായി.അതിനിങ്ങനെ ഒരു മറുപടിയും എനിക്കെന്റെ അന്വേഷണത്തില് കിട്ടി. "ത്രിത്വത്തില്‍ ഏകദൈവ വിശ്വാസത്തെ നാം ആരാധിക്കുന്നു. പിതാവ് വ്യതിരിക്തനായ ആള്‍; പുത്രന്‍ വ്യതിരിക്തനായ ആള്‍; പരിശുദ്ധാത്മാവ് വ്യതിരിക്തനായ ആള്‍. എന്നാല്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ഒരേയൊരു ദൈവത്വവും ഒരേ മഹത്വവും ഒരേ നിത്യപ്രതാപവുമാണുള്ളത്.'' വളരെ സുന്ദരമായ വ്യാഖ്യാനം. അല്പം സംശയങ്ങള് മനസ്സിലവശേഷിച്ചെങ്കിലും പഠനം തുടര്ന്നു. യുക്തിയിലൂടെ ത്രിത്വം മനസ്സിലാക്കാനാണ് ഞാന് ശ്രമിച്ചത്. അതിനിങ്ങനെയാണ് മറുപടി ലഭിച്ചത്. റൊണാള്‍ഡ് ലോറല്‍ എഴുതി: "പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യം ഈ ലോക ജീവിതത്തില്‍ മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാന്‍ സാധ്യമല്ല.''  സെന്റ് അഗസ്റ്യന്‍ അടക്കം ഇത്രമാത്രമാണതിനെ പറ്റി പറഞ്ഞത് "ഇത് കത്തോലിക്ക വിശ്വാസമായിരിക്കുന്നിടത്തോളം എന്റെയും വിശ്വാസമാണ്.''
മനുഷ്യബുദ്ധിക്ക് ഒരിക്കലും ഉള്ക്കൊള്ളാനാവാത്ത ഒരു യാഥാര്ഥ്യം എങ്ങിനെ നിത്യജീവന്റെ അടിസ്ഥാനമായിത്തീരുമെന്നുള്ള എന്റെ സംശയം പിന്നീട് മാറിയത് ദൈവികരഹസ്യങ്ങളില് യുക്തിക്ക് കൂടുതല് സ്ഥാനമില്ലെന്ന് മനസ്സിലാക്കിയതിലൂടെയാണ്.അങ്ങിനെയാണ് ദിവ്യവെളിപാടായ ബൈബിള്‍ വായിക്കാന്‍ തീരുമാനിച്ചത്.
പഴയനിയമത്തിലെ പത്തു കല്പനകള് തന്നെ വായിച്ചു...അതില് ഒന്നാമത്തെ കല്പനതന്നെ ദൈവവിശ്വാസത്തെ കുറിച്ചാണ്.
1."അടിമ വീടായ മിസ്രയീം ദേശത്തുനിന്നും നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നന്റെ ദൈവമാകുന്നു. ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാവരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്. മീതെ സ്വര്‍ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്ക് കീഴില്‍ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്. അവയെ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത്.'' (പുറപ്പാട്: 20: 2-6, ആവര്‍ത്തനം: 5: 6-9)

2. "ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ. ഞാനല്ലാതെ ദൈവമില്ല. (ആവര്‍ത്തനം: 32: 39)

3. "നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടര്‍ന്ന് അവയെ സേവിച്ച് നമസ്കരിക്കയും ചെയ്താല്‍ നിങ്ങള്‍ നശിച്ചുപോകും എന്ന് ഞാന്‍ നിങ്ങളോടു സാക്ഷീകരിക്കുന്നു.'' (ആവര്‍ത്തനം: 8:19)

4. യഹോവ തന്നെയാകുന്നു ദൈവം. അവനല്ലാതെ മറ്റൊരുത്തനുമില്ല. എന്നറിയേണ്ടതിന് തന്നെ.'' (ആവര്‍ത്തനം: 4: 35)

5. "ഇസ്രയേലേ കേള്‍ക്ക: യഹോവ നമ്മുടെ ദൈവമാകുന്നു. യഹോവ ഏകന്‍ തന്നെ. നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കണം.'' (ആവര്‍ത്തനം: 6:4-6, 10: 12)

6. "മഹാ കാര്യങ്ങള്‍ പ്രവൃത്തിച്ചിട്ടുള്ള ദൈവമേ, നിനക്കു തുല്യന്‍ ആരുണ്ട്?'' (സങ്കീര്‍ത്തനം: 136: 4)

7. "കര്‍ത്താവേ ദേവന്മാരില്‍ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല. കര്‍ത്താവേ നീ ഉണ്ടാക്കിയ സകല ജാതികളും തിരുമുമ്പില്‍ വന്നു നമസ്കരിക്കും. നീ വലിയവനും അത്ഭുതങ്ങള്‍ പ്രവൃത്തിക്കുന്നവനുമല്ലോ. നീ മാത്രം ദൈവമാകുന്നു.'' (സങ്കീര്‍ത്തനം: 85: 9-10)

8. "കര്‍ത്താവായ യഹോവേ, നീ വലിയവന്‍ ആകുന്നു; നിന്നെപോലെ ഒരുത്തനുമില്ല; ഞങ്ങള്‍ സ്വന്തം ചെവികൊണ്ട് കേട്ടതൊക്കെയും ഓര്‍ത്താല്‍ നീ അല്ലാതെ ഒരു ദൈവവും ഇല്ല.'' (2 സാമുവേല്‍: 7: 22)

9. ഞാന്‍ ഈ നിയമവും സത്യബന്ധവും ചെയ്യുന്നത് നിങ്ങളോട് മാത്രമല്ല. ഇന്ന് നമ്മോടുകൂടെ നമ്മുടെ യഹോവയോടുകൂടെ നമ്മുടെ ദൈവസന്നിധിയില്‍ നില്‍ക്കുന്നവരോടും ഇന്ന് ഇവിടെ ഇല്ലാത്തവനോടും തന്നെ.'' (ആവര്‍ത്തനം: 29:13-14)

10. ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍. അതിനോട് കൂട്ടരുത്. അതില്‍നിന്നും കുറക്കുകയും അരുത്. (ആവര്‍ത്തനം: 3:1)

എല്ലാം ഏകദൈവവിശ്വാസത്തെ ശക്തമായി ഊട്ടിയുറപ്പിക്കുന്നതും യഹോവയല്ലാത്ത മറ്റൊരസ്ഥിത്വത്തെ ആരാധിക്കുന്നതിനെതിരെയുള്ള നിരാകരണവുമായിരുന്നു.ത്രിയേകത്വത്തെ കുറിച്ച യാതൊരു സൂചനയും അവിടെനിന്നെവിടെയും ലഭിച്ചില്ല. യേശുവിന്റെ സുവിശേഷം പുതിയ നിയമത്തിലാണല്ലോ ഉള്ളത്. പിന്നെയുള്ള വായന പുതിയ നിയമത്തിലൂടെയുള്ള നാലു സുവിശേഷമായിരുന്നു. ദൈവസങ്കല്പത്തെ കുറിച്ച വചനങ്ങള് വായിച്ചു. 
1. പ്രലോഭനത്തിന് വന്ന പിശാചിനോട് യേശു ആക്രോശിച്ചു: "സാത്താനേ, എന്നെ വിട്ടു പോ; നീ നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ.'' (മത്തായി: 4: 10, ലൂക്കോസ്: 4: 8)

2. എല്ലാറ്റിലും മുഖ്യ കല്‍പന ഏത് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ യേശു പറഞ്ഞു: "യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്. നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണ ശക്തിയോടും കൂടെ സ്നേഹിക്കണം.'' (മാര്‍ക്കോസ്: 12: 29,30, മത്തായി: 22: 36,37, ലൂക്കോ: 10: 27)

3.യേശുവിനെ പ്രയാസപ്പെടുത്താനൊരുങ്ങിയ ശാസ്ത്രിമാരോടും പരീശന്മാരോടും പറഞ്ഞു: "ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ട. ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കും കാണിച്ചുതരാം. കൊന്നിട്ട് നരകത്തില്‍ തള്ളുവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍, അതെ അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോട് പറയുന്നു.'' (ലൂക്കോ: 12: 4,5)

4. നിത്യജീവന്റെ ഒറ്റമൂലി: "ഏകസത്യ ദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നത് തന്നെ നിത്യജീവന്‍ ആകുന്നു.'' (യോഹന്നാന്‍: 17:3)

എന്നാല് പുതിയ നിയമത്തിലെവിടെയും യേശു തന്നെ ആരാധിക്കണമെന്നോ താന് ത്രിത്വത്തിലെ മൂന്നിലൊന്നാണെന്നോ അവകാസപ്പെടുന്നില്ല. യേശു തന്നെ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് 
"എന്നാല്‍ ദൈവത്തോട് കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു.'' അങ്ങനെ അബ്രഹാം ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളെ നിങ്ങള്‍ ചെയ്യുന്നു എന്നു പറഞ്ഞു. അവര്‍ അവനോട്: 
"ഞങ്ങള്‍ പരസംഘത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്കൊരു പിതാവേയുള്ളൂ. ദൈവംതന്നെ.'' ദൈവം നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങളെന്നെ സ്നേഹിക്കുമായിരുന്നു. ഞാന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു. ഞാന്‍ സ്വയമായി വന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.'' (യോഹ: 8:40-42)
യേശു ഇപ്രകാരം ദൈവം ഏകനാണെന്നും താന് ദൈവദൂതനാണെന്നും പരിചയപ്പെടുത്തുമ്പോള് ക്രിസ്തുമതവിശ്വാസികള് ഇക്കാര്യം അംഗീകരിക്കാതെന്തെന്നായി പിന്നെ സംശയം. പിന്നെ വിശുദ്ധ പൌലോസിന്റെ ലേഖനങ്ങളിലൂടെ കണ്ണോടിച്ചപ്പോള് യേശുവിന്റെ ദിവ്യത്വം കൂടുതല് ഊട്ടിയുറപ്പിക്കുന്ന വരികള് കാണാനായി."അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ്.'' (കൊളോ: 1:15). പക്ഷെ, അവിടെയും ത്രിയേകത്വത്തെ കുറിച്ച് യാതൊന്നും കാണാനായില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് AD 325 ല് നിഖിയ സുന്നഹദോസില് വെച്ചംഗീകരിക്കപ്പെട്ട വിശ്വാസംഹിത മാത്രമാണ് യേശുവിന്റെ ദൈവാശമെന്ന് മനസ്സിലായത്. പിന്നെ എന്റെ മനസ്സിലുദിച്ച കാര്യങ്ങള് ഇവയാണ്..
  • ബൈബിള്‍ പഴയ നിയമത്തിലോ പുതിയ നിയമത്തിലോ ത്രിയേകത്വം പഠിപ്പിക്കുന്നില്ല.
  • യേശു താന്‍ ദൈവമാണെന്നോ ത്രിയേകത്വത്തിലെ ആളത്വമാണെന്നെ പഠിപ്പിച്ചിട്ടില്ല.
  • 12 അപ്പോസ്തലന്മാര്‍ക്കോ യേശുവിന്റെ സമാകാലികര്‍ക്കാര്‍ക്കെങ്കിലുമോ ത്രിയേകത്വം മനസ്സിലായില്ല.
  • എ.ഡി. 325 വരെ ക്രൈസ്തവ സഭ ത്രിത്വം അംഗീകരിച്ചിരുന്നില്ല. 
  • ത്രിയേകത്വം അംഗീകരിക്കാത്തതിന്റെ പേരില്‍ ദൈവപ്രീതി നഷ്ടപ്പെടുകയോ സ്വര്‍ഗത്തില്‍ കടക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ യേശുവിന് മുമ്പു വന്ന സകല പ്രവാചകരും, യേശുവും യേശുവിന്റെ ശിഷ്യന്മാരും അവരില്‍ ഉള്‍പ്പെടേണ്ടിവരും!
  • അവരെല്ലാം സ്വര്ഗത്തിലാണെങ്കില് ആ മാര്ഗത്തില് തന്നെയാണല്ലോ ഞാനും സഞ്ചരിക്കേണ്ടത്.അവര് ഏകദൈവവിശ്വാസികളാതിനാല് എനിക്കും ആ മാര്ഗം തിരഞ്ഞെടുക്കാതിരിക്കാനായില്ല.
  • അപ്രകാരം ഞാന് അബ്രഹാമും മോസസും ദാവീദും യേശുവും പിന്തുടര്ന്ന മാര്ഗം പിന്തുടരാന് തീരുമാനിച്ചു. അഥാവാ യേശുവിന്റെ മതം ഇസ്ലാമായിരുന്നുവെന്നും ക്രൈസ്തവത വിശുദ്ധ പൌലോസിന്റെ മതമായിരുന്നെന്നും എനിക്കു ബോധ്യമായി... എന്റെ ഈ നിരീക്ഷണം തെറ്റായിരിക്കാം, ശരിയായ നിരീക്ഷണം നിങ്ങള്ക്കിവിടെ പങ്ക് വെയ്കാം.

Twitter Delicious Facebook Digg Stumbleupon Favorites More